താത്ക്കാലിക നിയമനം

തൃശൂർ : പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025–26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ ആവശ്യമുണ്ട്.
യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളതും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0466 2212223.