ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്

Share:

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. എല്‍ഡി ക്ളര്‍ക്ക്: ഡിഎഎംബി വകുപ്പ്. 34 ഒഴിവ്.

പ്രായം 18-27. യോഗ്യത: 12-ാം ക്ളാസ് പാസ്, ഇംഗ്ളീഷ്, ഹിന്ദി ടൈപ്പിങ് പ്രാവീണ്യം. ശമ്പളം: 5200-20200. + 1900 ഗ്രേഡ്പേ.

2. ഗ്രേഡ് IV (ഡിഎഎസ്എസ്). 480 ഒഴിവ്.

പ്രായം: 18-27. യോഗ്യത: 12-ാം ക്ളാസ്. ഹിന്ദി ടൈപ്പിങ്. ശമ്പളം: 5200-20200. 1900 ഗ്രേഡ്പേ.
3. ഗ്രേഡ് II (ഡിഎഎസ്എസ്). 221 ഒഴിവ്.

പ്രായം 20-27. യോഗ്യത: ബിരുദം. ഹിന്ദി ഭാഷാ പരിചയം അഭികാമ്യം. ശമ്പളം: 9300-34800 + 4600 ഗ്രേഡ്പേ.

4. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് (പ്ളാനിങ് വകുപ്പ്): 260 ഒഴിവുകള്‍.

പ്രായം 20-27. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4600. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷണല്‍ റിസര്‍ച്ച്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് /കൊമേഴ്സ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം.
5. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍) 5 ഒഴിവ്.

പ്രായം 18-30. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

6. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് III സിജെബി വകുപ്പ.് 52 ഒഴിവ്.

പ്രായം 18-27. ശമ്പളം: 5200-20200. മെട്രിക്കുലേഷന്‍ പാസ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
7. ഫീല്‍ഡ് അസിസ്റ്റന്റ് (ഫുഡ്സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ്). 10 ഒഴിവ്.

പ്രായം: 18-27. ശമ്പളം: 5200-20200 + ഗ്രേഡ്പേ 2000. യോഗ്യത: മെട്രിക്കുലേഷന്‍. ഭക്ഷ്യസാധനങ്ങളുടെ പാക്കിങ്ങിലും സീലിങ്ങിലും പരിചയം.
8. ഫുഡ് സേഫ്റ്റി ഓഫീസര്‍. 5 ഒഴിവ്.

പ്രായപരിധി: 30. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. യോഗ്യത: ഫുഡ്ടെക്നോളജി, ഡെയ്റി ടെക്നോളജി, അഗ്രികള്‍ചറല്‍ സയന്‍സ് എന്നിവയിലേതെങ്കിലും ബിരുദം.

9. ലൈബ്രേറിയന്‍ (ഡിടിടിഇ വകുപ്പ്) 6 ഒഴിവ്.

പ്രായപരിധി 37. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍, ടൈപ് റൈറ്റിങ് പരിചയം.
10. ലൈബ്രേറിയന്‍ (ഡിടിഇ ഓഫ് ട്രെയിനിങ്) ഒരു ഒഴിവ്.

പ്രായപരിധി: 30. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. ലൈബ്രറി സയന്‍സില്‍ ബിരുദം. കംപ്യൂട്ടര്‍ ആപ്ളിക്കേഷണല്‍ ഡിപ്ളോമ അഭികാമ്യം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷാഫീസ് 100 രൂപ. പട്ടികവിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല.

ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്ത് 21 .

കൂടുതൽ വിവരങ്ങൾ http://dsssbonline.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും .

Share: