ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു.
യോഗ്യത: കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 21-42.
താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഒക്ടോബർ 23-ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന വാക്-ഇൻ ഇ൯്റർവ്യൂവിൽ പങ്കെടുക്കണം.
രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11:00 വരെ.





