ടീച്ചിങ്ങ് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ : ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് ടീച്ചിങ്ങ് അസിസ്റ്റൻറ് ഓപ്പൺ വിഭാഗം തസ്തികയിൽ 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിനിൽ(വെറ്ററിനറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായം: 2024 ജനുവരി ഒന്നിന് അമ്പത് വയസ്സ് കഴിയരുത്.

ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെ‌ൻറ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 ഏപ്രിൽ മൂന്നിന് മുമ്പായി ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെൻറ് ഓഫീസർ അറിയിച്ചു.

Share: