സ്പെഷ്യൽ എഡ്യൂക്കേറ്റർ

Share:

തൃശ്ശൂർ: സമഗ്രശിക്ഷ കേരള, തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ എലിമെൻററി /സെക്കണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു.

വാക് ഇൻ ഇൻ്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 6ന് രാവിലെ 9 മണിക്ക് സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ എത്തിച്ചേരണം. ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, മറ്റ് അനുബന്ധ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.

Share: