ജൂനിയർ റസിഡൻറ് നിയമനം

കൊല്ലം: സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവുകളിലേക്ക് ജൂൺ 17ന് അഭിമുഖം നടത്തും. താത്കാലികാടിസ്ഥാനത്തിൽ, ഒരു വർഷത്തേക്ക് കരാർ നിയമനമാണ്.
യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം .
പ്രായപരിധി: 40 വയസ്.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 11ന് കോളജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ ഹാജരാകണം.