ജൂനിയര്‍ റസിഡന്റ്/ സീനിയര്‍ റസിഡന്റ് ഇന്റര്‍വ്യൂ

Share:

ഇടുക്കി ഗവ.മെഡിക്കല്‍ കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് എം.ബി.ബി.എസ് കോഴ്‌സ് തുടങ്ങുന്നതിനായി എല്ലാ ഡിപ്പാര്‍ട്ടുമെന്റിലേക്കും ജൂനിയര്‍ റസിഡന്റുമാരെയും സീനിയര്‍ റസിഡന്റുമാരെയും ആവശ്യമുണ്ട്.

ജൂനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ ഓഗസ്റ്റ് 13ന് രാവിലെ 10.30നും സീനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ 14ന് രാവിലെ 10.30നും ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും.

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 233076, 9995538397.

Share: