ജൂനിയർ മാനേജർ അഭിമുഖം

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻറ് ഡെവലപ്മെൻറ്ൽ (സി.എഫ്.ആർ.ഡി) ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിലെ നിയമനത്തിന് മാർച്ച് 28ന് അഭിമുഖം നടത്തും.
യോഗ്യത: എം.കോമും ഒരു വർഷത്തെ പ്രവൃത്തിപരിചയവും .
സി.എഫ്.ആർ.ഡി കാര്യാലയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകണം.