ജൂനിയർ അസിസ്റ്റൻറ്: ഡെപ്യൂട്ടേഷൻ നിയമനം

Share:

തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ൽ ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ താത്പ്പര്യമുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റൻറ്/ ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം മേയ് 5ന് വൈകിട്ട് 5ന് മുമ്പായി മാനേജിങ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.

Share: