ജൂനിയര്‍ഹിന്ദി ട്രാൻസ്ലേറ്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ ഹിന്ദി ട്രാൻസ്ലേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 5
സെൻട്രൽ സെക്രട്ടറിയേറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സർവീസ് , ആംഡ് ഫോഴ്സസ് ഹെഡ് ക്വാർട്ടേഷഴ്സ്, റെയിൽവേയ്സ് , സബോര്ഡിനേറ്റ് ഓഫീസസ്, എന്നിവിടങ്ങളില്‍ ജൂനിയര്‍ ഹിന്ദി ട്രാന്സലേറ്റര്‍, സെന്ട്രല്‍ ഹിന്ദി ട്രെയിനിംഗ് ഇന്സ്റ്റി റ്റ്യൂട്ടുകളിലേക്ക് ഹിന്ദി പ്രധ്യാപക്, വിവിധ സർക്കാർ വകുപ്പുകളിലേക്ക് സീനിയര്‍ ട്രാൻസ്ലേറ്റര്‍ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം ലഭിക്കുക. ഇവയെല്ലാം ഗ്രൂപ്പ്‌ B നോണ്‍ ഗസറ്റഡ് തസ്തികകള്‍ ആണ്.
ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുക്കുക.
എഴുത്ത് പരീക്ഷ : ജൂണ്‍ 15

എസ്. സി. എസ്. ടി, ഒ. ബി. സി, അംഗപരിമിതര്‍ എന്നിവർക്ക്  സംവരണം ഉണ്ട്.
യോഗ്യത:
1. ജൂനിയര്‍ ഹിന്ദി ട്രാൻസ്ലേറ്റര്‍: (പോസ്റ്റ് കോഡ് ‘എ’ മുതല്‍ ‘ഡി’ വരെയുള്ള തസ്തികകള്‍) ഇംഗ്ലീഷ്/ഹിന്ദി ബിരുദാനന്തര ബിരുദം.ഹിന്ദി, ഇംഗ്ലീഷ് തർജ്ജമ സർട്ടിഫിക്കറ്റ്‌  കോഴ്സ് പാസായിരിക്കണം, അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സർക്കാർ  സ്ഥാപനങ്ങളിൽ  ഹിന്ദി – ഇംഗ്ലീഷ് തർജ്ജമ യില്‍ 2 വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 35400 – 112400 രൂപ
2. സീനിയര്‍ ട്രാൻസ്ലേറ്റര്‍: (പോസ്റ്റ് കോഡ് E) ഇംഗ്ലീഷ് /ഹിന്ദി ബിരുദാനന്തര ബിരുദം.
ശമ്പളം: 44900 – 142400 രൂപ
3. ഹിന്ദി പ്രാധ്യാപക്: (പോസ്റ്റ്‌ കോഡ് ‘ ജി’) ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബി. എഡ് ബിരുദ തലത്തില്‍ ഇംഗ്ലീഷ് നിര്ബറന്ധ/ഇലക്‌റ്റീവ് വിഷയമായി പഠിച്ചിരിക്കണം. പ്ലസ്‌ടു തലത്തിലെ ഹിന്ദി അധ്യാപനത്തില്‍ 2 വര്ഷറത്തെ പ്രവൃത്തി പരിചയം.

പ്രായം: എല്ലാ തസ്തികകൾക്കും  2017 ജനുവരി 1 നു 30 വയസ്സ് കവിയരുത്. എസ്. സി, എസ്. ടി., ഒ. ബി. സി. വിഭാഗക്കാര്ക്ക് 5 ഉം ഒ. ബി. സി. ക്കാർക്ക്  3 ഉം അംഗ പരിമിതർക്ക്  10 ഉം വർഷ  ഇളവുണ്ട്. വിമുക്ത ഭടന്മാർക്ക്  ചട്ട പ്രകാരവും.

വിശദ വിവരങ്ങൾക്ക്  www.ssconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

Share: