ജാം 2017: ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെയും ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും വിവിധ എം.എസ്‌്സി പോസ്‌റ്റ് ബി.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് അഡ്‌മിഷന്‍ ടെസ്‌റ്റ് ഫോര്‍ എം.എസ്‌്സി. (JAM) 2017 മുഖ്യ സംഘാടകരായ ഡല്‍ഹി ഐ.ഐ.ടി.യുടെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി 12-ന് നടത്തും.
ഈ സ്‌ഥാപനങ്ങളിലെ ദ്വിവത്സര എം.എസ്‌്സി., ജോയിന്റ് എം.എസ്‌്സി.-പി.എച്ച്.ഡി., എം.എസ്‌്സി-പി.എച്ച്.ഡി. ഡ്യൂവല്‍ ഡിഗ്രി, എം.എസ്‌്സി-എം.ടെക്, എം.എസ്‌്സി-എം.എസ്. (റിസര്‍ച്ച്)/പി.എച്ച്.ഡി. ഡ്യൂവല്‍ ഡിഗ്രി, മറ്റ് പോസ്‌റ്റ് ബാച്ചിലര്‍ പ്രോഗ്രാമുകളിലേക്കാണ് JAM വഴി പ്രവേശനം നടത്തുന്നത്.
ഭുവനേശ്വര്‍, ബോംബെ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ്‌പുര്‍, കാണ്‍പൂര്‍, ഖരഗ്‌പുര്‍, മദ്രാസ്, പട്‌ന, റൂര്‍ക്കി, റോപ്പര്‍ എന്നീ ഐ.ഐ.ടി.കളില്‍ 2017-18 ലെ പ്രവേശനമാണ് ത്തക്കപ്പ 2017 വഴി നടത്തുന്നത്. ഓരോ സ്‌ഥാപനത്തിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങള്‍ http://Jan.iit.dac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. മറ്റു സ്‌ഥാപനങ്ങളും അവരുടെ പ്രവേശനത്തിന് ത്തന്റണ്ഡ സ്‌കോര്‍ ഉപയോഗിച്ചേക്കാം.
ഏഴു വിഷയങ്ങളിലാണ് ത്തക്കപ്പ നടത്തുന്നത്. ബയോളജിക്കല്‍ സയന്‍സസ് (ബിഎല്‍), ബയോ ടെക്‌നോളജി (ബിടി), കെമിസ്‌ട്രി (സി.വൈ), ജിയോളജി (ജിജി), മാത്തമാറ്റിക്‌സ് (എംഎ), മാത്തമാറ്റിക്കല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് (എംഎസ്), ഫിസിക്‌സ് (പിഎച്ച്). ഓരോന്നും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. ബിഎല്‍, എംഎ, പിഎച്ച് എന്നീ കോഡുകളുള്ള വിഷയങ്ങളുടെ പരീക്ഷ ഫെബ്രുവരി 12-ന് രാവിലെ 9 മണി മുതല്‍ 12 വരെയും ബിടി, സിവൈ, ജിജി, എംസി എന്നീ കോഡുകളുള്ള വിഷയങ്ങളുടെ പരീക്ഷ ഫെബ്രുവരി 12-ന് ഉച്ചയ്‌ക്ക് 2 മുതല്‍ 5 വരെയുമായിരിക്കും. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക http.//jam.iit.dac.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യതാപരീക്ഷയില്‍ എല്ലാ വര്‍ഷങ്ങളിലുമായി ഭാഷ, സബ്‌സിഡിയറി വിഷയങ്ങളുള്‍പ്പെടെ എല്ലാ വിഷയങ്ങള്‍ക്കുമായി മൊത്തത്തില്‍ 55 ശതമാനം മാര്‍ക്ക് (പൂര്‍ണസംഖ്യയാക്കാതെ) ജനറല്‍/ഒ.ബി.സി. വിഭാഗക്കാരെങ്കില്‍ നേടിയിരിക്കണം.SC/ST/PWD ക്കാര്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് മതി.
2017-ന്റെ മെരിറ്റിന്റെ അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ ഓണ്‍ലൈനായി സൂചിപ്പിച്ച വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 4 വരെ നല്‍കാം. അപേക്ഷാഫീസ് എല്ലാ വിഭാഗങ്ങളിലെയും പെണ്‍കുട്ടികള്‍ക്കും ങ്ക/സ്സ/ഗ്ഗല്‍ വിഭാഗങ്ങള്‍ക്കും ഒരു പേപ്പറിന് 750 രൂപയും രണ്ടിന് 1050 രൂപയുമാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ഇത് യഥാക്രമം 1500 രൂപയും 2100 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jam.iit.dac.in കാണുക.