ചോദ്യപേപ്പര്‍ ; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

529
0
Share:

എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ.ജി വാസു, സുജിത് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് ശിപാര്‍ശ ചെയ്തു.

കഴിഞ്ഞദിവസമാണ് എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള ആക്ഷേപം ഉയര്‍ന്നത്. കണക്ക് പരീക്ഷയുടെ സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്നാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതായുള്ള സംശയം ശക്തമായത്.

ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നതായി നേരത്തെതന്നെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 20നാണ് കണക്കു പരീക്ഷ നടന്നത്. ഈ വിദ്യാഭ്യാസസ്ഥപനത്തില്‍ തയ്യറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി കണക്ക് പരീക്ഷ പേപ്പറിന് സാമ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ മാസം 30ന് പരീക്ഷ വീണ്ടും നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ അത് സ്വകാര്യ പരിശീലന കേന്ദ്രത്തിനു നൽകുകയും ആൾമാറാട്ടം നടത്തി മറ്റൊരാൾക്ക് വേണ്ടി പരീക്ഷ എഴുതുകയും ചെയ്തത് കണ്ടുപിടിച്ചിട്ടു നാളുകൾ അധികമാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ 18 ലക്ഷം ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടുള്ള എൽ ഡി ക്ളാർക് പരീക്ഷ കുറ്റമറ്റ രീതിയിൽ എങ്ങനെ നടത്തുമെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കേണ്ട സമയമായി.
രണ്ടു ലക്ഷം ചോദ്യങ്ങൾ അടങ്ങിയ ചോദ്യബാങ്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന പി എസ് സി ഓൺലൈൻ പരീക്ഷയുടെ സാധ്യതകൾ പരമാവധി’ഉപയോഗപ്പെടുത്തേണ്ടതിൻറെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പരമ്പരാഗത രീതിയിൽ ചോദ്യപേപ്പർ അച്ചടിച്ച് നൽകി പരീക്ഷ നടത്തുന്നതിൽ അത് ചോരാനുള്ള സാധ്യത കൂടുതലുള്ളപ്പോൾ , സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ അതിനുള്ള സാദ്ധ്യത തീരെയില്ല എന്നുള്ളതാണ് പ്രത്യേകത. പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് അപ്പോൾത്തന്നെ ഫലമറിയാൻ കഴിയും എന്നതിനാൽ സുതാര്യതയും വർദ്ധിക്കും .

Share: