ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ നിയമനം

Share:

തൃശൂർ : മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദം/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഷ്യല്‍ സയന്‍സ്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി: 50 വയസ്സ്.
വാക്ക് ഇന്‍ ഇൻറർവ്യൂ ജനുവരി 15 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 നകം യോഗ്യതയും പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണം. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികളെ ഇൻറര്‍വ്യൂവില്‍ പരിഗണിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍: dcputsr@gmail.com , ഫോണ്‍: 0487 2364445.

Share: