ഗ്രാജുവേറ്റ് ഇൻറെൺ: അപേക്ഷ ക്ഷണിച്ചു
തിരുഃ ആലപ്പുഴ : കേരള സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കെ.എസ്.എഫ്.ഇ യിലേക്ക് ഗ്രാജുവേറ്റ് ഇൻറെൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അവസരങ്ങളുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/14132 ലിങ്ക് സന്ദർശിക്കുക.
താൽപര്യമുള്ള ബിരുദധാരികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.