ഗോത്രജീവിക പദ്ധതി: പരിശീലനത്തിന് അപേക്ഷിക്കാം

Share:

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും ജീവനോപാധി ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഗോത്രജീവിക പദ്ധതിയില്‍ വിവിധ മേഖലകളില്‍ പ്രദേശികതലത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.

പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. വസ്ത്രനിര്‍മാണം, വയറിംഗ്, മരപ്പണി, കെട്ടിടനിര്‍മാണ സാമഗ്രികളുടെ നിര്‍മാണം, പ്ലംബിംഗ്, ഡ്രൈവിംഗ് എന്നിവയിലാണ് പരിശീലനം.

താത്പര്യമുള്ളവര്‍ അപേക്ഷ ആഗസ്റ്റ് 31 നകം കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ മുഖേന സമര്‍പ്പിക്കണം.

Share: