ഗേറ്റ്- 2018 : അപേക്ഷ ക്ഷണിച്ചു

582
0
Share:

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറി (GATE 2018) ങ്ങിന് അപേക്ഷ ക്ഷണിച്ചു.
ഐഐടികളിലും ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും എന്‍ജിനിയറിങ്ങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ് പിജി കോഴ്സുകളില്‍ പ്രവേശനത്തിനും ഈ വിഷയങ്ങളില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പിജി/സ്കോളര്‍ഷിപ്പ്/ അസിസ്റ്റന്റ്ഷിപ്പ്/സയന്റിസ്റ്റ് പ്രവേശനത്തിനുമുള്ള അഭിരുചി പരീക്ഷയാണ് ഗേറ്റ് ( GATE )

യോഗ്യത: പ്ളസ്ടുവിനുശേഷമുള്ള നാലുവര്‍ഷ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമക്കുശേഷം മൂന്നുവര്‍ഷം പഠിച്ച് എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അഞ്ചുവര്‍ഷ ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സ് പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

നാലുവര്‍ഷ സയന്‍സ് ബാച്ചിലര്‍ ബിരുദം (ബിഎസ്) പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്‍ജിനിയറിങ്/ടെക്നോളജിയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ (പോസ്റ്റ് ബിഎസ്സി) കോഴ്സ് പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പഞ്ചവത്സര എംഎസ്സി/പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎസ്സി,എംഎസ്സി പാസാവയര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് 1500 രൂപ. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ. പെണ്‍കുട്ടികള്‍ക്ക് 750 രൂപ.
www.gate.iitg.ac.in വെബ്സൈറ്റിലൂടെ ഒക്ടോബര്‍ അഞ്ചുവരെ അപേക്ഷിക്കാം.
2018 ഫെബ്രുവരി മൂന്നിനും നാലിനും പത്തിനും പതിനൊന്നിനുമാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.
ഗുവഹാത്തി ഐഐടിക്കാണ് ഇത്തവണ പരീക്ഷാചുമതല.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.gate.iitg.ac.in

Share: