ഗസ്റ്റ് ലക്ചറര്‍ നിയമനം: കൂടിക്കാഴ്ച 16 ന്
പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻറ് ഗവ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ വെച്ച് നടക്കും.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.