ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു
തിരുവനന്തപുരം , മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ 24ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം മേഖലാ ആഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജനനതിയതി, മുന്‍ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം യഥാസമയം ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ, അഗദതന്ത്ര, രചനാശരീര വകുപ്പുകളില്‍ ഒഴിവുളള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് ആഗസ്റ്റ് 6 – ന് രാവിലെ 11 – ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം അന്നേ ദിവസം ഹാജരാകണം.
നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുഃ ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബിസിനസ് എക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം. എ/എം.കോം (നെറ്റ് അഭികാമ്യം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിസ്ട്രി അസിസ്ന്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ കെമിസ്ട്രിയില്‍ എം.എസ്.സി ബിരുദവും നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം.
ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് / എം.ഇ/എംടെക് ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസാണ് യോഗ്യത.
അപേക്ഷകര്‍ 24 ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecbh.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.