ഗവണ്മെൻറ് പ്ലീഡർ നിയമനം

കോട്ടയം : പാലാ എം.എ.സി.ടി. കോടതിയിലെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗവണ്മെൻറ് പ്ലീഡറെ നിയമിക്കുനതിന് പാനൽ രൂപീകരിക്കുന്നു.
1978ലെ കേരളാ ലോ ഓഫീസേഴ്സ് ( അപ്പോയിന്റ്മെൻറ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടപ്രകാരം യോഗ്യതയുള്ള അഭിഭാഷകർ യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ മേയ് 12ന് വൈകീട്ട് മൂന്നുമണിക്കു മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.
ഫോൺ: 0481 2562201.