ക്രഷ് ഹെല്‍പ്പര്‍ നിയമനം

ക്രഷ് ഹെല്‍പ്പര്‍ -വാക്ക് ഇന്‍ ഇൻറര്‍വ്യൂ അഞ്ചിന്
കോഴിക്കോട് : പന്തലായനി ഐസിഡിഎസ് കാര്യലയത്തിൻറെ പരിധിയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സെ.നം. 59 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക്, ക്രഷ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടക്കും. എസ്എസ്എല്‍സി പാസ്സായവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്സ്. വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ – 8281999297.
ക്രഷ് ഹെല്‍പ്പര്‍ നിയമനം
ഐസിഡിഎസ് കോഴിക്കോട് അര്‍ബന്‍ ഒന്ന് പ്രോജക്ടിനു കീഴിലെ വാര്‍ഡ് നം 30 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനത്തിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഡ് നം 30 ല്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക.
18 നും 35 ഇടയില്‍ പ്രായപരിധിയുള്ള പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോണ്‍- 0495 2702523.