ക്യാമ്പ് ഫോളോവർ, സ്വീപ്പർ: കൂടിക്കാഴ്ച്ച 14 ന്

Share:

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ, സ്വീപ്പർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു.

മുൻപരിചയമുള്ളവർ ജനുവരി 14 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ) പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

Share: