കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തിരുഃ കെൽട്രോണിൻറെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻറ് , ഡാറ്റാ സയൻസ് ആൻഡ് എ ഐ, മൊബൈൽ ഫോൺ ടെക്നോളജി, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻറ്നൻസ് കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.
വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെൻററിൽ നേരിട്ടെത്തുകയോ, ഹെൽപ്പ് ലൈൻ നമ്പറുകളിൽ 0471-2337450, 8590605271 ബന്ധപ്പെടുകയോ ചെയ്യണം.




