കിക്മ എം.ബി.എ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ റി ൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷൻ ജൂൺ നാലിന് രാവിലെ 9.30 മുതൽ 12.30 വരെ ചേർത്തല ദീപിക ജംഗ്ഷനിലുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടക്കും.
കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്,ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖല യിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സംവരണം ഉണ്ട്. എസ്.സി., എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും,കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് സ്കോർ കാർഡ് ഉളളവർക്കും, 2025 മേയിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാർ എടുക്കുന്നവർക്കും ഈ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ഫോൺ: 9496366741/8547618290. വെബ്സൈറ്റ്: www.kicma.ac.in