കാർഡിയോ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ വികസന സൊസൈറ്റി മുഖേന ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ കാർഡിയോ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 6 രാവിലെ 11ന് അഭിമുഖം നടത്തും.

കാർഡിയോതൊറാസിക്കിൽ ബി.പി.ടി അല്ലെങ്കിൽ എം.പി.ടിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

Share: