കരിയർ മാഗസിൻ ‘മൂക്’ ( MOOC – Massive Open Online Course ) സൗകര്യമൊരുക്കുന്നു
കരിയർ മാഗസിൻ വിദേശ സർവ്വകലാ ശാലകളുമായി ചേർന്ന് ലോകനിലവാരത്തിലുള്ള കോഴ്‌സുകൾ പഠിക്കുവാൻ അവസരം ഒരുക്കുന്നു.
മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളാണ് മൂക് ( MOOC – Massive Open Online Courses ).
വിദൂരവിദ്യാഭ്യാസകോഴ്സുകൾ പുതിയ സാങ്കേതിക സാദ്ധ്യതകൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടും രീതിയിൽ നൽകുന്നതാണ് മൂക് (Massive Open Online Courses ) ആഗോളനിലവാരത്തിലുള്ള പഠനം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഇഷ്ടമുള്ളതെന്തും ഇഷ്ടത്തിന് പഠിക്കാം. ഇൻറർനെറ്റ് വഴി ആർക്കും മൂകിൻറെ ഭാഗമാകാം. പരമ്പരാഗത വിദൂരപഠനസങ്കേതങ്ങൾക്കൊപ്പം നൂതനസങ്കതങ്ങൾ കൂടി കൂട്ടിച്ചേർത്താണ് മൂകിൻറെ ക്ലാസുകൾ.
ഇഷ്ടമുള്ള വിഷയത്തിൽ മികച്ച സർവകലാശാലയുടെ കോഴ്സ് പഠിക്കാനാകും എന്നതാകും ഇതിൻറെ പ്രത്യേകത.. വിവിധ സർവകലാശാലകളുടെ സഹായത്തോടെ ആയിരക്കണക്കിന് ‘മൂകു’കളാണുള്ളത് ഇന്ന്. വീഡിയോ ട്യൂട്ടോ റിയലുകളിലൂടെയും ആക്റ്റിവിറ്റികളിലൂടെയും ചർച്ചകളിലൂടെയും ലോകത്തെമ്പാടുമുള്ള നിരവധി പേർക്ക് ഒരുമിച്ച് പഠിക്കാനാകും.
153 രാജ്യങ്ങളിൽനിന്നായി അഞ്ചുലക്ഷം പേർ പഠിക്കുന്ന ബ്രിട്ടീഷ് കൗൺസിലിെൻറ അണ്ടർസ്റ്റാൻറിങ് ഐ .ഇ.എൽ.ടി.എസ് കോഴ്സ് ലോകത്തെ വൻ ‘മൂകു’കളിലൊന്നായി കരുതപ്പെടുന്നു. പഠിതാക്കളുടെ വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ കണക്കാക്കാതെ ആർക്കും ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ അവസരം നൽകുന്നു മൂക്.
ഡിജിറ്റൽ കാലത്തിനുമുമ്പ് വിദൂരപഠനത്തിന് പരിമിതികളേറെയായിരുന്നു. റേഡിയോയുടെയും ടെലിവിഷൻറെ യും കടന്നുവരവ് വിദൂരപഠനത്തിന് സാധ്യതകൾ തുറന്നുതന്നു. 21ാം നൂറ്റാണ്ടിൻറെ തുടക്കത്തോടെ ഒാൺലൈൻ പഠനത്തിന് തുടക്കമായി. മൂകിനും വഴിതുറന്നു. 2006-ലാണ് മൂക് വരുന്നത്. 2012ആയപ്പോഴേക്കും അത് വ്യാപകമായ ഒരു പഠനസങ്കേ തമായി വളർന്നു. ഒാപൻ എജുക്കേഷനൽ റിസോഴ്സസ് എന്ന ആശയത്തിലൂടെയാണ് മൂകിെൻറ വരവ്. 2008ൽ പ്രിൻസ് എഡ്വാർഡ് ഐ ലൻറ് യൂനിവേഴ്സിറ്റിയിലെ ഡേവ് കോർമിയറാണ് ‘മൂക്’ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ന് ആയിരക്കണക്കിന് കോഴ്സുകളും ദശലക്ഷക്കണക്കിന് വിദ്യാർഥികളും ചേർന്ന ഒരു സംരംഭമായി മൂക് വളർന്നു. സൗജന്യമായതോ അല്ലെങ്കിൽ ചിലവ് കുറഞ്ഞതോ ആയ പഠനത്തിലൂടെ വിദ്യ ആർക്കും എവിടെനിന്നും ആർജിക്കാമെന്നാക്കി. ഒരു കമ്പ്യൂട്ടറും ഇൻറർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ എന്തും ഏതും ആർക്കും എവിടെയും പഠിക്കാമെന്നത് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്.
മികച്ച സർവകലാശാലകളുടെ സഹകരണത്തോടെയാണ് മൂകിൽ വ്യത്യസ്ത കോഴ്‌സുകൾ ലഭ്യമാകുന്നത്. Coursera, edX, Udacity തുടങ്ങിയ സംഘാടകരുടെ (“organizers” ) സഹായത്തോടെ സർവകലാശാലകൾ മൂകുകൾ ലഭ്യമാക്കുന്നു. ഒാരോ രംഗത്തെയും പ്രമുഖർ ലളിതമായി വിവരങ്ങൾ പകർന്നുനൽകുന്നു. പഠിതാക്കൾ വീട്ടിലിരുന്ന് പഠിച്ചാൽ മതി. എണ്ണമറ്റ വിദ്യാർഥികളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം മൂകിൽ ലഭിക്കും. മൂക് തുറന്നുവെക്കുന്ന അനന്ത സാധ്യതകൾ നമ്മുടെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനായാണ് കരിയർ മാഗസിൻ ഇത്തരമൊരു സംരംഭത്തിൽ ഏർപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: info@careermag.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക