കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ : എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് & ടെക്നോളജിയുടെ തൃശൂർ മേഖല കേന്ദ്രത്തിൽ ജൂലൈ – ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആറ് മാസം കാലയളവുള്ള ഡി.സി.എഫ്.എ, നാല് മാസം കാലാവധിയുള്ള ടാലി കോഴ്സുകൾക്ക് പ്ലസ് ടു/ പ്രീഡിഗ്രി/ ഡിഗ്രി (കൊമേഴ്സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാല് മാസത്തെ ഡാറ്റാ എൻട്രി & ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഡി.സി.എ(എസ്) കോഴ്സിന് പ്ലസ് ടു/ പ്രീഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർക്ക് lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിലാസം- അസിസ്റ്റൻ്റ് ഡയറക്‌ടർ എൽ. ബി.എസ് സെൻ്റ്ർ, ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂർ.

ഫോൺ : 0487 -2250751, 9447918589, 7559935097.

Share: