കമ്പൈൻഡ് മെഡിക്കൽ സര്‍വീസസ് അപേക്ഷ ക്ഷണിച്ചു: 710 ഒഴിവുകൾ

Share:

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് മെഡിക്കൽ സര്‍വീസസ് പരീക്ഷ 2017 നു അപേക്ഷ ക്ഷണിച്ചു.

പരീക്ഷാ നോട്ടീസ് നമ്പര്‍: 09/2017-CMS.

റെയില്‍വെ, ഓര്‍ഡ്നന്‍സ് ഫാക്ടറികള്‍, സെന്‍ട്രൽ ഹെല്‍ത്ത് സര്‍വീസ്, സൌത്ത്, ഈസ്റ്റ്,നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, ന്യൂഡല്‍ഹി, മുന്‍സിപ്പൽ കൌണ്‍സിൽ എന്നിവിടങ്ങളിലായി 710 ഒഴിവുകൾ ഉണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

പ്രായം: 32 വയസ്സ്.

യോഗ്യത: എം.ബി.ബി.എസ്. (എഴുത്തുപരീക്ഷയും, പ്രാക്ടിക്കല്‍ പരീക്ഷയും പാസ്സായിരിക്കണം)

ഫീസ്‌: 200  രൂപ. എസ്.സി,എസ്.ടി,വനിതകള്‍,അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.

പരീക്ഷ, സിലബസ്, മറ്റു വിശദവിവരങ്ങള്‍ക്ക്  www.upsconline.nic.in  സന്ദര്‍ശിക്കുക.

അവസാന തീയതി: മെയ്‌ 19

Share: