കണ്ടൻ്റ് എഡിറ്റർ ഒഴിവ്

Share:

തൃശൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻറെ പ്രിസം പദ്ധതിയിൽ കണ്ടൻറ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

പ്രായപരിധി: 35 വയസ്.

അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Tagseditor
Share: