ഒറ്റ ക്ലിക്കിൽ വിദ്യാഭ്യാസ വാര്‍ത്തകള്‍

765
0
Share:

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി നടത്തുന്ന സേവ് എ ഇയര്‍/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടിന് ആരംഭിക്കും. പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്യുന്നവര്‍ ഈ 18നകം നിശ്ചിത ഫീസ് അടച്ച്‌ ഒറിജിനല്‍ ചെലാന്‍ സഹിതം അപേക്ഷ അവര്‍ പഠനം പൂര്‍ത്തിയാക്കിയ സ്കൂളുകളില്‍ നല്‍കണം. വിശദാംശം സ്കൂളുകളില്‍ ലഭിക്കും.
പിജി മെഡിക്കല്‍: രണ്ടാംഘട്ട അലോട്മെന്റ്
ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. വിശദ വിജ്ഞാപനം, കോളജുകള്‍, കോഴ്സ്, ഫീസ് തുടങ്ങിയ വിശദ വിവരങ്ങള്‍ www.cee-kerala.org എന്ന വെബ്സൈറ്റില്‍.
സി-മെറ്റില്‍ ബിഎസ്സി നഴ്സിങ് പ്രവേശനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് കോളജുകളായ മലമ്ബു​ഴ, ഉദുമ, കൊച്ചിയിലെ പള്ളുരുത്തി, തിരുവനന്തപുരത്തെ മുട്ടത്തറ എന്നിവിടങ്ങളിലെ ബിഎസ്സി നഴ്സിങ് മാനേജ്മെന്റ്/എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും പ്രോസ്പെക്ടസും സി-മെറ്റ് വെബ്സൈറ്റിലും (www.simet.in) ഡയറക്ടറേറ്റിലും (ഫോണ്‍: 0471-2743090) അതതു നഴ്സിങ് കോളജുകളിലും ലഭിക്കും. അവസാന തീയതി ജൂണ്‍ ഒന്ന്. 50% മെറിറ്റ് സീറ്റില്‍ എല്‍ബിഎസ് മുഖേനയാണു പ്രവേശനം. യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ആയിരിക്കും.
ഡിഎഡ് കോഴ്സിന് അപേക്ഷിക്കാം
ഡിഎഡ് കോഴ്സിന് 20 വരെ അപേക്ഷിക്കാം. അപേക്ഷ www.education.kerala.gov.in വെബ്സൈറ്റില്‍.
ബിടെക് എന്‍ആര്‍ഐ പ്രവേശനം: അപേക്ഷിക്കാം
തിരുവനന്തപുരം• പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജിലെ ബിടെക് എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും അപേക്ഷയും 750 രൂപ അടച്ച്‌ കോളജ് ഓഫിസില്‍ നിന്നു വാങ്ങാം. ഓണ്‍ലൈന്‍ ഫോം www.lbsitw.ac.inല്‍ ലഭിക്കും. ഓണ്‍ലൈന്‍ ഫോമിനോടൊപ്പം പ്രിന്‍സിപ്പല്‍ എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമണ്‍ എന്ന പേരിലെടുത്ത 750 രൂപയുടെ ഡിഡി കൂടി സമര്‍പ്പിക്കണം. അവസാന തീയതി 25.
ഐടിഇ പ്രവേശനം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള ഐടിഇകളില്‍ ഡിപ്ലോമ ഇന്‍ എജ്യൂക്കേഷന്‍ (ഡിഎഡ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ മേയ് 20നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കു ലഭിക്കണം. പൂര്‍ണ വിവരം www.education.kerala.gov.in ല്‍

Share: