ഹിന്ദി ട്രാൻസ്ലേറ്റർ ഒഴിവ്

Share:

എറണാകുളം ജില്ലയിലെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
ശമ്പളം 32500 രൂപ മുതൽ 83800രൂപ വരെ.
ഉയർന്ന പ്രായപരിധി 35 വയസ്സ്.
ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം. ഏതെങ്കിലും ഒരു സർക്കാർ പൊതുമേഖല സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. പി ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെടുക.
പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമന അധികാരികളിൽ നിന്നുമുള്ള എൻഒസി ഹാജരാക്കേണ്ടതാണ്.

ഫോൺ: 0484 2312944.

Share: