ഐ ഓ സി: 420 അപ്രന്റിസ് ഒഴിവുകള്‍
കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ അപ്രന്റിസ്ഷിപ്പിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് ഡിവിഷനിലാണ് അവസരം.
ടെക്നിക്കല്‍-120, നോണ്‍-ടെക്നിക്കല്‍-150, ടെക്നീഷ്യന്‍-150 എന്നിങ്ങനെയാണ് ഒഴിവ്.
മൂന്ന് വിഭാഗത്തിലുമായി കേരളത്തില്‍ 56 ഒഴിവുകളുണ്ട്.
യോഗ്യത ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്-എസ്.എസ്.എല്‍.സി., ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ മെഷിനിസ്റ്റ് ട്രേഡില്‍ രണ്ടുവര്‍ഷ ഐ. ടി.ഐ.
ടെക്നീഷ്യന്‍ അപ്രന്റിസ്- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ സിവില്‍/ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ.
ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 50 ശതമാനവും എസ്.സി./ എസ്.ടിക്കാര്‍ക്ക് 45 ശതമാനവും മാര്‍ക്കുണ്ടായിരിക്കണം.
2016 ജനുവരി 1-ന് ശേഷം നേടിയതാവണം ഡിപ്ലോമ.
നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്)- ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: www.iocl.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10.
കൂടുതല്‍ വിവരങ്ങള്‍ www.iocl.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.