എൽ ഡി ക്ളർക് പരീക്ഷ ജൂൺ അവസാനവാരം: 18 ലക്ഷം അപേക്ഷകർ

Share:

ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതുന്ന പി എസ് സി എൽ ഡി ക്ളർക് പരീക്ഷ ജൂൺ 28 ന് ആരംഭിക്കുമെന്ന് കരുതുന്നു. 124482 അപേക്ഷകരുള്ള കണ്ണൂർ ജില്ലയിലാണ് ആദ്യ പരീക്ഷ. 64236 അപേക്ഷകരുള്ള കാസർഗോഡ് ജില്ലയിൽ ജൂൺ 30 നും 161625 പേർ അപേക്ഷിച്ചിട്ടുള്ള തൃശൂരിൽ ജൂലൈ അഞ്ചിനും പരീക്ഷ നടത്താനാണ് തീരുമാനം. ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്ന തിരുവനന്തപുരം ജില്ലയിൽ ജൂലൈ 15 നായിരിക്കും പരീക്ഷ. 229101 ഉദ്യോഗാർഥികളാണ് തിരുവനന്തപുരത്തു അപേക്ഷിച്ചിട്ടുള്ളത്. കൊല്ലം ജില്ലയിൽ ജൂലൈ 29നും ( 113488 അപേക്ഷകർ ) പത്തനംതിട്ടയിൽ ജൂലൈ 22 നും ( 80393 ) ആലപ്പുഴയിൽ ഓഗസ്റ് 12 (88763 )നുമാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഇടുക്കി ഓഗസ്റ് 19 (74912 ) കോട്ടയം ജൂലൈ 9 (114695 ) എറണാകുളം ഓഗസ്റ് 26 (199996 ) പാലക്കാട് ജൂലൈ 19 (148934 ) വയനാട് ഓഗസ്റ് 29 (58113 ) മലപ്പുറം ഓഗസ്റ് 2 (169284 ) കോഴിക്കോട് ഓഗസ്റ് 16 (166069 ) എന്നിങ്ങനെയാണ് പരീക്ഷ നടത്തുക.
17,94,091 പേർ അപേക്ഷിച്ചിട്ടുള്ള ക്ളർക് പരീക്ഷയുടെ തീയതിയിൽ ചെറിയ മാറ്റം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിൽ തന്നെയും പരീക്ഷയിൽ മുൻ നിരയിലെത്താൻ ഓരോ ഉദ്യോഗാർഥിയും പരമാവധി ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്.

പതിനെട്ടു ലക്ഷത്തോളം പേർ എഴുതുന്ന മത്സരപരീക്ഷയിൽ മുന്നിരയിലെത്തുന്ന പതിനായിരത്തോളം പേർക്കാണ് ജോലി ലഭിക്കാനുള്ള സാധ്യത . അതുകൊണ്ടുതന്നെ പരീക്ഷക്കുള്ള തയ്യാറെടുപ്പ്‌ ഇപ്പോൾത്തന്നെ ആരംഭിക്കണം. പുസ്തകങ്ങൾ പഠിക്കുന്നത് കൂടാതെ ശ്രദ്ധയോടെ പഠിക്കാനും മനസ്സിൽ ഉത്തരങ്ങൾ ഉറപ്പിക്കാനും കഴിയുന്ന ആധുനിക സൗകര്യങ്ങൾ കൂടി ഉദ്യോഗാർഥികൾ പ്രയോജനപ്പെടുത്തണം. ഊണിലും ഉറക്കത്തിലും പഠിക്കാൻ കഴിയുന്ന പുത്തൻ സാങ്കേതിക സൗകര്യങ്ങളാണ് ഇന്റർനെറ്റും മൊബൈൽ ഫോണും ഉദ്യോഗാർഥികൾക്ക് നൽകുന്നത്. പഠിക്കുന്നതിനു മാത്രമല്ല സ്വന്തം കഴിവും പരീക്ഷ എഴുതുന്നതിനുള്ള വേഗതയും അളന്നു നോക്കാനും തെറ്റ് തിരുത്താനും ഓൺലൈൻ പഠനം സഹായിക്കും. താരതമ്യേന കുറഞ്ഞ ചെലവിൽ ഇ -ലേർണിംഗ് സൗകര്യങ്ങളും ഇ-ബുക്കുകളും ഇപ്പോൾ ലഭ്യമാണ്.
പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് മാത്രമേ രണ്ടുവർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ഈ സന്ദർഭം വിനിയോഗിക്കാൻ കഴിയൂ.
എന്തുമാത്രം പഠിക്കണം , എത്ര മാർക്ക് ലഭിച്ചാൽ റാങ്ക് ലിസ്റ്റിൽ എത്താൻ കഴിയും എന്നറിയുന്നതിനു കഴിഞ്ഞ തവണ നടത്തിയ പരീക്ഷയുടെ തിരഞ്ഞെടുപ്പിന് സ്വീകരിച്ച പരമാവധി മാർക് എത്രയാണെന്ന് അറിയുന്നത് നന്നായിരിക്കും. അതനുസരിച്ചു പഠിക്കാൻ തയ്യാറായാൽ നിങ്ങൾക്കും ഒരു ജോലി ഉറപ്പാണ്.
കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിൽ 66 .33 മാർക് വരെ ലഭിച്ചവരെയും കൊല്ലം ജില്ലയിൽ 64 .33 മാർക്ക് വരെ ലഭിച്ചവരെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി. പത്തനംതിട്ട – 48 ,ആലപ്പുഴ – 61 .33 ,കോട്ടയം – 61 ,ഇടുക്കി – 58 , എറണാകുളം – 60 , തൃശൂർ -63 , പാലക്കാട് – 58 .67 ,മലപ്പുറം 62 , കോഴിക്കോട് – 47 , വയനാട് 49 .57 ,കണ്ണൂർ – 52 .67 , കാസർഗോഡ് 48 എന്നിങ്ങനെ ആയിരുന്നു ‘കട്ട് ഓഫ് ‘ മാർക്ക്. ഇത് മനസ്സിലാക്കി പഠിക്കുകയാണെങ്കിൽ മുൻനിരയിലെത്താനുള്ള ശ്രമത്തിന്‌ ആക്കം കൂടും.

സർക്കാർഓഫീസുകളുടെപ്രവർത്തനങ്ങളുടെ അടിസ്ഥാന ശിലയാണ് ലോവർഡിവിഷ൲ക്ലർക്ക്. ഗവണ്മെന്റ്പ്രവർത്തനങ്ങളയാകെ ഇവരിൽ നിന്നാണ് ആരംഭിക്കുന്നത്. എല്ഡിക്ലര്ക്ക്ആയിജോലിചെയ്യാന്ആഗ്രഹിക്കുന്നവർക്ക്അടിസ്ഥാനയോഗ്യതയായി
എസ്.എസ്.എല്.സിയാണ്നിഷ്കർഷിച്ചിരിക്കുന്നത്. വിവിധസർക്കാർവകുപ്പുകളിലേക്ക്ക്ലർക്കുമാരെതെരഞ്ഞെടുക്കുന്നത്പി.എസ്.സിനടത്തുന്ന മത്സര പരീക്ഷകളിലൂടെയാണ്. അത്തരത്തിലുള്ള ഒരു പരീക്ഷക്കായുള്ള തയ്യാറെടുപ്പിനു ഇനി ആറുമാസം സമയമാണ് മുന്നിലുള്ളത്.

പി.എസ്.സിനടത്തുന്നഈപരീക്ഷയുടെഅടിസ്ഥാനയോഗ്യതഎസ്.എസ്.എല്.സിയാണ്. എന്നാൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരോടൊപ്പമാണ് പരീക്ഷ എഴുതേണ്ടി വരിക. എസ് എസ് എൽ സി നിലവാരത്തിലുള്ളചോദ്യങ്ങളാണ്പി.എസ്.സിപരീക്ഷക്കു വരിക എങ്കിലും ഉന്നത യോഗ്യതയുള്ളവടാണ് മത്സരിക്കുന്നത് എന്ന ബോധം പഠിച്ചുതുടങ്ങുമ്പോൾ ത്തന്നെ ഉണ്ടായിരിക്കണം.

യോഗ്യതഎസ്.എസ്.എല്.സിയായതിനാല്ആനിലവാരത്തിലുളള 100 ചോദ്യങ്ങളാവുംപരീക്ഷയ്ക്ക്ഉണ്ടാവുക.
2003 മുതല്ഇംഗ്ലീഷിലെചോദ്യങ്ങള്ഒഴികെഎല്ലാചോദ്യങ്ങളുംമലയാളമാധ്യമത്തില്ഒബ്ജക്റ്റീവ് മാതൃകയിലാണ്തയ്യാറാക്കുന്നത്. ചോദ്യങ്ങളെ 4 വിഭാഗങ്ങളായിതാഴെപറയുംപ്രകാരംതിരിച്ചിരിക്കുന്നു.

ഓരോവിഭാഗത്തില്നിന്നുംലഭിക്കാവുന്നമാർക്കുകളുംചുവടെനല്കുന്നു.
പൊതുവിജ്ഞാനം (General Knowledge ) 50 മാർക്ക്
മാനസികശേഷിപരിശോധന ( Mental Ability) ടെസ്റ്റ് 20 മാർക്ക്
ജനറൽ ഇംഗ്ലീഷ് ( English ) 20 മാർക്ക്
പ്രാദേശികഭാഷ (മലയാളം) 10 മാർക്ക്

ഓരോമാർക്ക് വീ തമുളള നൂറ്ചോദ്യങ്ങളാണ്പരീക്ഷ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നില്ഒന്ന്എന്നകണക്കിൽ നെ ഗറ്റീവ്മാർക്കിംഗുംപരീക്ഷയുടെപ്രത്യേകതയാണ്.

ഏതൊരുപരീക്ഷയിലുമെന്നപോലെഎൽ ഡി ക്ലര്ക്ക്പരീക്ഷയുടെഘടനയുംസ്വഭാവവുംഅറിയുവാൻ വഴികാട്ടിയാവുന്നത് മുൻ വർഷങ്ങളിലെ ചോദ്യ പേപ്പർ അടിസ്ഥാനമാക്കി യിട്ടുള്ള പുസ്തകങ്ങൾ ആണ്. ഓരോവ്യക്തിയുടെയും തയ്യാറെടുപ്പും പഠന രീതിയും വ്യത്യസ്തമായിരിക്കും. വിഷയങ്ങളെസ്വയംഅപഗ്രഥിച്ച്തന്റേതായതയ്യാറെടുപ്പു നടത്തുന്നതിനായി കഴിഞ്ഞ 32 വര്ഷങ്ങളായി മത്സര പരീക്ഷകൾക്ക് മാർഗ നിർദ്ദേശം നൽകുകയും നിരവധി പേർക്ക് തൊഴിൽ നേടിക്കൊടുക്കുകയും ചെയ്തിട്ടുള്ള ‘കരിയർ മാഗസിൻ ‘ആധുനിക സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. പരീക്ഷക്ക് പഠിക്കുന്നതിനും മാതൃകാ പരീക്ഷ ( Mock Exam ) എഴുതുന്നതിനുമുള്ള സംവിധാനങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ ഒരുക്കുകയാണ്, ‘കരിയർ മാഗസിൻ ‘ .
കരിയർ മാഗസിൻ തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ഇ-ബുക്ക് ലോക പ്രശസ്തമായ ‘ആമസോൺ ഡോട്ട് കോം ‘( https://www.amazon.in/dp/B01DFPXB7U ) ഡെയിലി ഹണ്ട് ഡോട്ട് കോം ( http://m.dailyhunt.in/Ebooks/malayalam/career-magazine-pothuvijnjanam-book-154085 ) ന്യൂസ് ഹണ്ട് ഡോട്ട് കോം ( http://ebooks.newshunt.com/Ebooks/malayalam/psc-theranjedutha-chodyangal-book-121118 ) എന്നീ സൈറ്റ്കളിലൂടെ ഏറ്റവും കുറഞ്ഞ ചെലവിൽ ഇപ്പോൾ ലഭ്യമാണ്.
പഠിക്കുന്നതോടൊപ്പം പരീക്ഷക്ക് പരിശീലിക്കുന്നതിനുള്ള സൗകര്യവും ( https://careermagazine.in/psc-exam2/ ) ഇപ്പോൾ വിരൽത്തുമ്പിലുണ്ട് .
വിജയം വിരൽത്തുമ്പിൽ !

Share: