എസ് എസ് എൽ സി പരീക്ഷ ഓൺലൈൻ ആകും – വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

Share:

വരുന്ന അദ്ധ്യയന വർഷം 10 ,12 ക്‌ളാസ്സുകളിലെ ഓണപ്പരീക്ഷ , ക്രിസ്മസ് പരീക്ഷ എന്നിവയിൽ ഒരെണ്ണമെങ്കിലും ഓൺലൈൻ ചോദ്യക്കടലാസിൻറെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പരീക്ഷണാർത്ഥത്തിൽ ആയിരിക്കും ആദ്യം ഇത് നടത്തുക. പരീക്ഷാരീതിയിൽ ശാസ്ത്രീയ പരീക്ഷണം വരുത്തുന്നതിൻറെ ഭാഗമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടും പരീക്ഷാ സമ്പ്രദായങ്ങളിൽ സമൂലമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വളർച്ച നൽകുന്ന ആധുനിക സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. നമ്മുടെ കുട്ടികളെ ലോകത്തിന് മുന്നിൽ നിർത്തുവാനും തുല്യ നീതി ഉറപ്പാക്കാനും പുതിയ സാങ്കേതിക വിദ്യയിലേക്ക് നാം മാറേണ്ടതുണ്ട്.
ഒന്നുമുതലുള്ള എല്ലാ ക്ലസ്സിലേക്കും സർക്കാർ തന്നെ ചോദ്യക്കടലാസ് തയ്യാറാക്കി നൽകും. പാഠപുസ്തകങ്ങളിലെ വിഷയങ്ങൾ അടിസ്ഥാനമാക്കി പ്രത്യേക ചോദ്യബാങ്ക് തയ്യാറാക്കും. ഓൺലൈൻ പരീക്ഷ ചോദ്യബാങ്കിൻറെ അടിസ്ഥാനത്തിൽ നടത്തുമ്പോൾ ചോദ്യങ്ങൾ ചോരുക എന്ന അവസ്ഥ ഇല്ലാതാകും.അദ്ദേഹം പറഞ്ഞു.
എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർത്ഥികൾക്കായി 22 മുതൽ 26 വരെ സേ പരീക്ഷ നടത്തുമെന്ന് മന്ത്രി അറിയിച്ചു. സേ പരീക്ഷാ ഫലം അടുത്ത മാസം ആദ്യവാരം പ്രസിദ്ധീകരിക്കും.

Share: