എളുപ്പത്തില്‍, കൂടുതല്‍ ധനവാനാകാൻ വൈവിദ്ധ്യമാര്‍ന്ന നൂറുനൂറുതൊഴിലുകള്‍!

Share:

എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ

സര്‍വ്വസാധാരണമായവയെങ്കിലും വ്യത്യസ്തങ്ങളായ 34 വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ട് അഞ്ചു കൊല്ലം കൊണ്ട് കോടികളുടെ സ്വകാര്യ സമ്പാദ്യം ആളുകള്‍ ഉണ്ടാക്കിയതിനെപ്പറ്റി കഴിഞ്ഞ അദ്ധ്യായത്തില്‍ നിങ്ങള്‍ പഠിച്ചു.

മുന്‍പറഞ്ഞ 34 വ്യാപാരങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഏതെങ്കിലും തലത്തില്‍ ഓരോന്നിലും തൊഴില്‍ നേടുന്നതിന് നിങ്ങള്‍ യോഗ്യരാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടും. മറ്റുള്ളവര്‍ അഞ്ചുകൊല്ലം കൊണ്ട് കോടീശ്വരന്‍മാര്‍ ആയിത്തീര്‍ന്ന ഓരോ വ്യാപാരത്തിലും! ടെലിഫോണ്‍ ഡയറക്ടറിയിലെ ബിസിനസ് ക്ലാസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍ തുല്യമായതോ കൂടുതല്‍ മെച്ചപ്പെട്ടതോ ആയ മറ്റ് നുറു ബിസിനസസുകളെങ്കിലും ഏറ്റവും കുറഞ്ഞ പക്ഷം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും.

ന്യൂയോര്‍ക്ക് സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കോര്‍പ്പറേഷനുകളുടെ അറ്റ ആസ്തിമൂല്യവും ലാഭവും പരിശോധിച്ചാല്‍ എളുപ്പത്തില്‍ ധനവാന്മാരാകുന്ന ഒട്ടേറെ (വ്യത്യസ്തങ്ങളായ) ബിസിനസ് ക്ലാസിഫിക്കേഷനുകള്‍ കണ്ടെത്താന്‍ സാധിക്കും.

വസ്തുത എന്താണെന്നുവച്ചാല്‍, എളുപ്പത്തില്‍ ധനവാനാകാന്‍ നിങ്ങള്‍ സ്വര്‍ണ്ണം കണ്ടെത്തേണ്ടതില്ല; എണ്ണനിക്ഷേപം കണ്ടെത്തേണ്ടതില്ല ഒഴിച്ചുകൂടാന്‍ പറ്റാത്ത ഏതെങ്കിലും ഉല്‍പ്പന്നം പുതുതായി കണ്ടുപിടിക്കേണ്ടതില്ല – താഴെപ്പറയുന്ന ലഘുവായ കാര്യങ്ങള്‍ ചെയ്‌താല്‍ മതി – എല്ലാം നിങ്ങളുടെ കഴിവുകള്‍ക്കുള്ളിലുള്ളത്:

(1) നിങ്ങളുടെ യോഗ്യതക്കനുസരിച്ച് ഏതെങ്കിലും വിശ്വസ്ത സ്ഥാപനത്തില്‍ നിങ്ങള്‍ക്ക് ജോലി ആരംഭിക്കാം – സ്ഥാപനം താഴെപ്പറയുന്ന വിധത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതാവണം:

ആളുകള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നമോ സേവനമോ കൂടുതലായി പ്രദാനം ചെയ്യുന്നത്; അല്ലെങ്കില്‍ –

ആളുകള്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഒഴിവാക്കാനോ വര്‍ജ്ജിക്കാനോ സഹായകമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പ്രദാനം ചെയ്യുന്നത്.

(2) നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് പുരോഗതി പ്രാപിക്കുന്ന ഒരു സ്ഥാപനമായിരിക്കണം . ഉല്പന്നങ്ങള്‍ക്കോ സര്‍വ്വീസിനോ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും അതിനനുസരിച്ച് ഏതു വലിപ്പത്തിലും വളര്‍ന്നു വികസിക്കുന്നതിന് സന്നദ്ധതയും തല്പരതയും കഴിവും ഉള്ള സ്ഥാപനം.

(3) സീനിയോറിറ്റി അനുസരിച്ച് മാത്രം ഉദ്ദ്യോഗക്കയറ്റം നല്കുന്ന “ശീതികരിക്കപ്പെട്ട” സ്ഥാപനം തെരഞ്ഞെടുക്കരുത്. നിങ്ങളെക്കൊണ്ടുള്ള പ്രയോജനവും മൂല്യവും വര്‍ദ്ധിക്കുന്നതിനുസരിച്ച് ശമ്പളവര്‍ദ്ധനവോടുകൂടി ഉടന്‍ ഉദ്ദ്യോഗക്കയറ്റം നല്‍കുന്ന സ്ഥാപണം വേണം തെരഞ്ഞെടുക്കേണ്ടത് . നിങ്ങളുടെ ഓരോ നേട്ടത്തിലും കൃത്യമായി പ്രതിഫലം ലഭിക്കുന്ന സ്ഥാപനമായിരിക്കണം.

(4) വിജയിക്കുന്നതിനുള്ള അപാരമായ അവസരം ഇപ്രകാരം ഉറപ്പായിക്കഴിഞ്ഞാല്‍, ഈ പുസ്തകത്തില്‍ കൊടുത്തിട്ടുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. ഒരു പ്രത്യേക സ്ഥാപനമോ തൊഴിലോ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രധാനം എങ്ങനെ വിജയിക്കാമെന്ന അറിവാണ്.

സമീപഭാവിയില്‍ തൊഴില്‍ സാദ്ധ്യതകളും ആവശ്യകതയും വളരെ വേഗം വര്‍ദ്ധിക്കുമെന്നും ശരാശരി വ്യക്തിക്ക് ഏഴ് വ്യത്യസ്ത തൊഴിലുകള്‍ ഉണ്ടാകുമെന്നും സാമ്പത്തിക – സാങ്കേതിക മാറ്റങ്ങളെപ്പറ്റി പ്രവചിക്കുന്ന വിദഗ്ദ്ധര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.! ഏതു തൊഴിലിലായാലും വിജയിക്കുന്നതിന് വ്യത്യസ്തങ്ങളായ ഏഴു തൊഴിലുകളിലും നിങ്ങളെ സ്വയം സജ്ജമാക്കുക എന്നത് മാത്രമാണ് ഏക പോംവഴി – നിങ്ങളെ സഹായിക്കുന്ന തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതിലൂടെ.

‘തൊഴില്‍’ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരു സ്ഥാപനത്തിലെതന്നെ പുതിയ സ്ഥാനമോ അല്ലെങ്കിൽ അതേ മാതൃകയിലുള്ള ബിസിനെസ്സിലെ സ്ഥാനമോ ഉള്‍പ്പെടെയാണ്. തൊഴിലില്‍ ഒരു പൂര്‍ണ്ണമായ മാറ്റം ഉദ്ദേശിക്കുന്നില്ല.

എന്നിരുന്നാലും ഓരോ പുതിയ സ്ഥാനവും, ഫലത്തില്‍, പുതിയതും മാറിക്കൊണ്ടിരിക്കുന്നതും തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കാവുന്നതും ആയ ഒരു പുതിയ ‘കരിയര്‍’ ആയിത്തീരുന്നു.

സത്വരം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാദ്ധ്യതകളേയും അവ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന തൊഴില്‍ പരമായ സ്വാധീനത്തെയും പറ്റി ഇനിയുള്ള നിരവധി അദ്ധ്യായങ്ങളിലൂടെ നമുക്ക് പരിശോധിക്കാം.

വളരെവേഗം മാറികൊണ്ടിരിക്കുന്ന ഈ ലോകത്ത് വളരെവേഗം മാറികൊണ്ടിരിക്കുന്ന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഏതുതരത്തിലുള്ള വിദ്യാഭ്യാസമാണ് നിങ്ങള്‍ ആര്‍ജ്ജിക്കേണ്ടതെന്ന്‍ അടുത്ത അദ്ധ്യായത്തില്‍ നിങ്ങള്‍ക്കു പഠിക്കാം.

അങ്ങനെ നിങ്ങള്‍ക്ക് കൂടുതല്‍ ധനവാനാകാം – എളുപ്പത്തില്‍!

അടുത്ത അദ്ധ്യായം : ‘പൊതുവിദ്യാഭ്യാസം’ മാത്രം പോരാ-
തെളിയിക്കപ്പെട്ട വിജയമാർഗ്ഗങ്ങൾ അടിസ്ഥാനമാക്കിയുള്ള ‘വൈദഗ്ദ്ധ്യവും’ വേണം

Share: