എയിംസ് ഋഷികേശിൽ 1350 ഒഴിവുകൾ
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓൾ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ സ്റ്റാഫ് നഴ്സ്, അസിസ്റ്റന്‍റ് നഴ്സിംഗ് സൂപ്രണ്ട്, വിവിധ അധ്യാപക തസ്തികകള്‍ എന്നിവയിലായി 1350 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് എ ബി തസ്തികകൾ
സ്റ്റാഫ് നഴ്സ് ഗ്രേഡ് II (സിസ്റ്റര്‍ ഗ്രേഡ് II) (ഗ്രൂപ്പ് ബി) -1126
യോഗ്യത: ബി.എസ്.സി നഴ്സിംഗ് (4 വര്‍ഷത്തെ കോഴ്സ്) അല്ലെങ്കില്‍ ബി.എസ്.സി പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) തത്തുല്യം ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് ബേസിക്) -2 വര്‍ഷം . ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിലോ സ്റ്റേറ്റ് നഴ്സിംഗ് കൌണ്‍സിലിലോ രജിസ്ട്രേഷ൯ വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (സ്പ്രെഡ് ഷീറ്റ്, ഓഫീസ് ആപ്പ്ളിക്കേഷന്‍) അഭിലഷണീയം.
പ്രായം: 21 – 30 വയസ്സ്.
ശമ്പളം: 9300 – 34800 രൂപഗ്രേഡ് പേ- 4600 രൂപ
അസിസ്റ്റന്‍റ് നഴ്സിംഗ് സൂപ്രണ്ട് (ഗ്രൂപ്പ് എ)- 26
യോഗ്യത: ബി.എസ്.സി നഴ്സിംഗ് (4 വര്‍ഷത്തെ കോഴ്സ്) അല്ലെങ്കില്‍ ബി.എസ്.സി പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) തത്തുല്യം ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് ബേസിക്) -2 വര്‍ഷം . ഇന്ത്യ൯ നഴ്സിംഗ് കൌണ്‍സിലിലോ സ്റ്റേറ്റ് നഴ്സിംഗ് കൌണ്‍സിലിലോ രജിസ്ട്രേഷ൯ വേണം. 6 വര്‍ഷം പ്രവൃത്തി പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം (സ്പ്രെഡ് ഷീറ്റ്, ഓഫീസ് ആപ്പ്ളിക്കേഷന്‍) അഭിലഷണീയം.
പ്രായം: 21 – 35 വയസ്സ്.
ശമ്പളം: 15600 – 39100 രൂപഗ്രേഡ് പേ- 5400 രൂപ
അധ്യാപക തസ്തികകള്‍
പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്‍റ് പ്രൊഫസർ തസ്ഥികകളിലായാണ് ഒഴിവുകള്‍.
പ്രൊഫസര്‍- 36
അഡീഷണല്‍ പ്രൊഫസർ -29
അസോസിയേറ്റ് പ്രൊഫസർ – 48
അസിസ്റ്റന്‍റ് പ്രൊഫസർ – 50
ട്യൂട്ടര്‍/ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടർ -33
യോഗ്യത, പ്രായം മറ്റു വിശദവിവരങ്ങള്‍ക്ക് www.aiimsrishikesh.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ജൂലൈ 31