എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസസ് – 160 ഒഴിവുകൾ

774
0
Share:

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡ് സ്റ്റോഴ്സ് ഏജന്‍റ്, ഹാന്‍ഡിമാന്‍ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റോഴ്സ് ഏജന്‍റ് തസ്തികയില്‍ 65 ഒഴിവുകളും ഹാന്‍ഡിമാന്‍ തസ്തികയില്‍ 95 ഒഴിവുകളുമാണുള്ളത്. കരാര്‍ അടിസ്ഥാനത്തി ല്‍
ന്യൂഡല്‍ഹിയിലാണ് നിയമനം.
സ്റ്റോഴ്സ് ഏജന്‍റ് തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത.
എയര്‍ലൈന്‍ മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. ഹാന്‍ഡിമാന്‍ തസ്തിയിലേക്ക് പത്താം ക്ളാസും വ്യോമയാനമേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. 500 രൂപ അപേക്ഷാ ഫീസുണ്ട്. ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടച്ചതിന്‍െറ രേഖ ഇന്‍റര്‍വ്യൂവിന് ഹാജരാക്കണം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 13, 14 തീയതികളില്‍ MM MATERIALS MANAGEMENT DEPTT. GSD BUILDING, IGIA T2, NEW DELHI-110037 എന്ന വിലാസത്തിലുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ ഓഫിസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.
സ്റ്റോഴ്സ് ഏജന്‍റ് തസ്തികയിലേക്ക് ഒമ്പത് മുതല്‍ 12 വരെയും ഹാന്‍ഡിമാന്‍ തസ്തികയിലേക്ക് ഉച്ചക്കുശേഷം രണ്ട് മുതല്‍ അഞ്ച് വരെയുമാണ് ഇന്‍റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.airindia.in/careers.htm സന്ദർശിക്കുക

Share: