എയര്‍ ഇന്ത്യയില്‍ ട്രെയ്നി കാബിന്‍ ക്രൂ: 300 ഒഴിവുകൾ

721
0
Share:

എയര്‍ ഇന്ത്യ ട്രെയ്നി കാബിന്‍ ക്രൂവായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.300 ഒഴിവുകളാണുള്ളത്.
പുരുഷന്മാര്‍ (ജനറല്‍-36, ഒ.ബി.സി-20, എസ്.സി-14, എസ്.ടി-5), സ്ത്രീകള്‍ (ജനറല്‍-107, ഒ.ബി.സി-63, എസ്.സി-39, എസ്.ടി-16) എന്നിങ്ങനെയാണ് ഒഴിവുകള്‍. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കാലിക്കറ്റ് എന്നിവിടങ്ങളിലായിരിക്കും നിയമനം.
അപേക്ഷകര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ളസ് ടു വിജയിച്ചവരായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ബിരുദം/ഡിപ്ളോമയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇംഗ്ളീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ കഴിയണം. അവിവാഹിതരായ 18നും27നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒ.ബി.സിക്ക് മൂന്നുവര്‍ഷവും എസ്.സി/എസ്.ടിക്ക് അഞ്ചുവര്‍ഷവും പ്രായപരിധിയില്‍ ഇളവുലഭിക്കും. 2016 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. സ്ത്രീകള്‍ക്ക് 160 സെ.മീറ്ററും പുരുഷന്മാര്‍ക്ക് 172 സെ.മീറ്ററും ഉയരം വേണം. ഗ്രൂപ് ചര്‍ച്ച, പേഴ്സനാലിറ്റി അസസ്മെന്‍റ് ടെസ്റ്റ് എന്നിവയിലൂടെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷയുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം: www.airindia.in എന്ന വെബ്സൈറ്റില്‍ Career ലിങ്കില്‍ പ്രവേശിച്ചിച്ച് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുമുമ്പ് ഇ-മെയില്‍ ഐ.ഡി ഉണ്ടായിരിക്കണം. 10 കെ.ബി-35 കെ.ബി ജെ.പി.ജി ഫോര്‍മാറ്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെന്നൈയില്‍ മാറാന്‍ പറ്റുന്ന തരത്തില്‍ എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന വിലാസത്തില്‍ 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (പേഴ്സനല്‍ അസസ്മെന്‍റ് ടെസ്റ്റിന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഹാജരാക്കണം), എസ്.സി/എസ്.ടി/ഒ.ബി.സി-ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ട്. വിവരങ്ങള്‍ വെബ്സൈറ്റില്‍.

Share: