എപിജെ സര്‍വകലാശാലയില്‍ മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ് പാഠ്യ പദ്ധതി
എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി 2017-18 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ് പാഠ്യ പദ്ധതിക്ക് തുടക്കമായി.
സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പദ്ധതിയിലെ വ്യവസ്ഥകള്‍ക്കനുസൃതമായി പരിശീലനം നേടാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം അധിക വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ ഉതകുന്ന ഈ പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് ബി.ടെക് പരീക്ഷകള്‍ വീഴ്ചകൂടാതെ യഥാക്രമം പൂര്ത്തീകരിച്ചവര്ക്കുമാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് നിയമാവലിക്കു വിധേയമായി നാല്പത്തിയഞ്ച് സമ്പര്‍ക്ക ക്ലാസുകള്‍ വീതമുള്ള നാലു കോഴ്സുകളിലായി 12 ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ മൈനര്‍ ഡിഗ്രി ലഭിക്കും.
മൈനര്‍ ഇന്‍ എന്‍ജിനീയറിംഗ് പാഠ്യക്രമത്തിനുവേണ്ട സൗകര്യങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ASAP, ICFOSS, ICT Academy, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ടാവും.