എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

ആലപ്പുഴഃ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തില്‍ ഒഴിവുള്ള എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
2025-26 അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
എജ്യൂക്കേറ്റര്‍ ഒഴിവ്: ഒന്ന്,
യോഗ്യത: ബി.എഡും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും.
പ്രതിമാസ ഹോണറേറിയം: 10,000.
ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്: ഒന്ന്.
യോഗ്യത: ബി.എഡ് ഫിസിക്കല്‍ സയന്‍സ്.
പ്രതിമാസ ഹോണറേറിയം: 10,000.
പ്രായം : 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.
ചേര്‍ത്തല നിവാസികളും വനിതകളും മാത്രം അപേക്ഷിച്ചാല്‍ മതി. രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മെയ് ഏഴിനകം balasadanamalappuzha@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫോണ്‍: 0478-2821286.