എങ്ങനെ ആധാർ, പാൻകാർഡുമായി ബന്ധിപ്പിക്കാം
ജൂലൈ ഒന്നിന് ശേഷം പാൻകാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുക എന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിൽ പ്രത്യക്ഷ നികുതി വകുപ്പ് ഭേദഗതി വരുത്തിയത്. ജൂലൈ ഒന്നാം തിയതി മുതൽ ആദായ നികുതി റിട്ടേ ൺ ഫയൽ ചെയ്യുന്നതിനുൾപ്പടെ ആധാർ കാർഡ് നിർബന്ധമാണ്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനുള്ള തിയ്യതി സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെെട്ടന്ന് ഇവ തമ്മിൽ ലിങ്ക് ചെയ്യുന്നതാണ് ഉചിതം.
ആദായ നികുതി വകുപ്പിെൻറ വെബ്സൈറ്റ് http://incometaxindiaefiling.gov.in ഉപയോഗിച്ചാണ് പാൻകാർഡ് ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടത്. വെബ്സൈറ്റിലെത്തി ആധാർകാർഡ്, പാൻകാർഡ് നമ്പറുകൾനൽകിയതിന് ശേഷം ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും നൽകണം. ഇതിന് ശേഷം ലിങ്ക് ആധാർ എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്താൽ പാൻകാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കും. പാൻകാർഡിലോ ആധാർകാർഡിലോ തിരുത്തലുകൾ വരുത്തേണ്ടവർക്ക് അതിനുള്ള ലിങ്കുകളും സൈറ്റിൽ നിന്ന് ലഭ്യമാണ്.