എക്സിക്യൂട്ടീവ് എൻജിനിയർ : ഡെപ്യൂട്ടേഷൻ ഒഴിവ്

Share:

തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാർ വകുപ്പുകളിൽ എസ്കിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ നിർദ്ദിഷ്ട യോഗ്യതയുള്ള അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദവും സർക്കാർ വകുപ്പുകളിൽ ആകെ 15 വർഷത്ത സേവനവും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ടികക്കൽ) തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

കെ.എസ്.ആർ ഭാഗം 1 ചട്ടം 144 പ്രകാരം നിർദ്ദിഷ്ട പ്രോഫോർമയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകൾ തപാലിലോ ഇ-മെയിൽ മുഖേനയോ നേരിട്ടോ ഏപ്രിൽ 30ന് വൈകിട്ട് 5 ന് മുൻപ് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം– 695009 വിലാസത്തിൽ ലഭിക്കണം.
വിശദവിവരങ്ങൾക്ക്: 0471-2459365, 2459159,

www.hed.kerala.gov.in, ce.hed@kerala.gov.in

Share: