ഉത്തരാഖണ്ഡില്‍ ഡോക്ടര്‍മാരുടെ 712 ഒഴിവുകൾ

613
0
Share:

ഉത്തരാഖണ്ഡ് മെഡിക്കല്‍ സര്‍വീസ് സെക്ഷനില്‍ ബോര്‍ഡ് മെഡിക്കല്‍ ഓഫീസര്‍മാരുടെ 712 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി 200, പട്ടികവര്‍ഗം 33, ഒബിസി 154 എന്നിങ്ങനെയാണ് സംവരണം.
യോഗ്യത: എംബിബിഎസ് അഥവാ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച തത്തുല്യ യോഗ്യത. ബിരുദാനന്തര ബിരുദമോ ഡിപ്ളോമയോ അഭികാമ്യം.
ഉത്തരാഖണ്ഡ് മെഡിക്കല്‍ കൌണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിരിക്കണം.
പ്രായം 21-42. അര്‍ഹരായ സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം 56100-177500 (ലെവല്‍ 10).
ഷോര്‍ട്ട്ലിസ്റ്റ് തയ്യാറാക്കിയശേഷം ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.
https://ukmssb.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബര്‍ 20.
അപേക്ഷാഫീസ് 2000 രൂപ. പട്ടികവര്‍ഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും ഉത്തരാഖണ്ഡില്‍നിന്നുള്ള ഭിന്നശേഷിക്കാര്‍ക്കും 1000 രൂപ.

Share: