ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്- 72 ഒഴിവുകൾ
ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഗ്രൂപ്പ് ബി (ഗസറ്റഡ്) തസ്തികകളിലെ 72 ഒഴിവുകളിലേക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
തസ്തിക : സീനിയർ ഗ്രേഡ് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് – ഗ്രൂപ്പ് ബി
ശമ്പളം - 9,300- 34,800 ഗ്രേഡ് പേ- 4,600 രൂപ. പ്രായം- 30 വയസ്.
യോഗ്യത- അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദവും ജേർണലിസിത്തിലോ മാസ് കമ്യൂണിക്കേഷനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ. അല്ലെങ്കിൽ ജേർണലിസം/ മാസ് ക്യൂണിക്കേഷൻ എന്നിവയിൽ ബിരുദം. പത്താംക്ലാസ് വരെ അപേക്ഷകർ അതാത് ഭാഷ പഠിച്ചിരിക്കണം. പ്രവൃത്തിപരിചയം- കേന്ദ്ര/ പൊതുമേഖലാ/ സംസ്ഥാന/ സ്വയം ഭരണ സ്ഥാപനങ്ങളിലോ ന്യൂസ് ഏജൻസി, രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ ഓഫ് ഇന്ത്യ രജിസ്ട്രേഷനുള്ള പത്രത്തിലോ രണ്ടു വർഷത്തെ ജേർണലിസം പ്രവൃത്തിപരിചയം.
അപേക്ഷാ ഫീസ്- 25 രൂപ.എസ്സി, എസ്ടി, വികലാംഗർ, സ്ത്രീകൾ എന്നിവർ അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം- www.upsconline.nic.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 29.