ഇൻറേണ്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഇൻറേണ്‍ഷിപ്പ്. ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഫീസ്: 3000 രൂപ.
ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് 12 ന് സര്‍ഫിക്കറ്റുമായി കോളജില്‍ എത്തണം.
ഫോണ്‍- 9495069307, 8547005046.