ഇന്ത്യൻ ഓയിൽ കോർപറേഷൻ – എഞ്ചിനീയർമാരെ ആവശ്യമുണ്ട് 74 ഒഴിവുകൾ

Share:

ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ (ഐ.ഒ.സി.എല്‍)  പശ്ചിമ ബംഗാളിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയർ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് – IV, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്‍റ് –IV, ജൂനിയർ ക്വാളിറ്റി കൺട്രോളർ അനലിസ്റ്റ് -IV തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 74 ഒഴിവുകൾ ഉണ്ട്. ഓണലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല

പരസ്യ വിജ്ഞാപന നമ്പർ: PH/R/01/2017

  1. ജൂനിയ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (പ്രൊഡക്ഷന്‍)

50% മാര്‍ക്കോടെ കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി (മാത്ത്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയൽ കെമിസ്ട്രി) എസ്.സി എസ്.ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി.

പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കല്‍,ഫെര്‍ട്ടിലൈസർ വ്യവസായങ്ങളിലോ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.

  1. ജൂനിയ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (പി. ആന്‍ഡ്‌ .യു)

മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ, ബോയ് ലർ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഐ.ടി.ഐ (ഫിറ്റര്‍), ബോയ് ലർ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), ബോയ് ലർ ട്രേഡിൽ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ / ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ, പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.

  1. ജൂനിയ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (ഇലക്ട്രിക്കല്‍)

50% മാര്‍ക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

  1. ജൂനിയ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (മെക്കാനിക്കല്‍)

50% മാര്‍ക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. അല്ലെങ്കില്‍ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ ഡിപ്ലോമക്കാര്‍ക്ക് പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഐ.ടി.ഐ ക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

  1. ജൂനിയ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (ഇന്‍സ്ട്രുമെന്‍റേഷ)

50% മാര്‍ക്കോടെ ഇന്‍സ്ട്രുമെന്‍റേഷ൯/ ഇന്‍സ്ട്രുമെന്‍റേഷ൯ ആന്‍ഡ്‌ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍റേഷ൯ ആന്‍ഡ്‌ കൺട്രോൾ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി.  പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം

  1. ജൂനിയ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (ഫയര്‍ ആന്‍ഡ് സേഫ്റ്റി)

നാഗ്പൂര്‍ എന്‍.എഫ്.സി.യില്‍ നിന്നോ തത്തുല്യ നിലവാരമുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്നോ സബ്-ഓഫീസേഴ്സ് കോഴ്സ് പാസായിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.  പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവളം/ അനുബന്ധ വ്യവസായങ്ങളിലെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിഭാഗത്തിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ശാരീരിക യോഗ്യത 165 സെ. മീ, തൂക്കം 50 കി.ഗ്രാം, നെഞ്ചളവ്‌ 81-86.5 സെ. മീ.

  1. ജൂനിയർ മെറ്റീരിയല്‍സ് അസിസ്റ്റന്‍റ് – IV

മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷ൯ എഞ്ചിനീയറിങ്ങില്‍ 50% മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി വ്യവസായ സ്ഥാപനങ്ങളിലെ മെറ്റീരിയല്‍സ് വിഭാഗത്തിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

  1. ജൂനിയർ ക്വാളിറ്റി കണ്‍ട്രോൾ അനലിസ്റ്റ് -50% മാര്‍ക്കോടെ ബി.എസ്.സി(ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്സ്,) / എം.എസ്.സി, കെമിസ്ട്രി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായ പരിധി: 2017 ഏപ്രിൽ 30 – നു 18-26 വയസ്സ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവു ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 19/05/2017

വിശദവിവരങ്ങള്‍ക്ക് www.iocrefrecruit.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: