ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി

789
0
Share:

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയുടെ വിവിധ കാമ്ബസുകളിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും 2016-17 അധ്യയനവര്‍ഷത്തെ മാരിടൈം കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പൊതുപ്രവേശ പരീക്ഷ 2016 ജൂണ്‍ 4 ശനിയാഴ്ച ദേശീയതലത്തില്‍ നടക്കും. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലാണ് പ്രവേശം. കമ്ബ്യൂട്ടര്‍ അധിഷ്ഠിത ഏജന്‍റ്സ് പരീക്ഷ ഉച്ചക്കുശേഷം രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം, കൊച്ചി, കോയമ്ബത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ലക്നോ, നാഗ്പൂര്‍, റാഞ്ചി, പുണെ, പട്ന, വാരാണസി, അലഹബാദ്, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ദോഹര്‍, കാണ്‍പുര്‍, കൊല്‍ക്കത്ത എന്നിവ ഏജന്‍റ്സ് പരീക്ഷാ കേന്ദ്രങ്ങളില്‍പ്പെടും. ഈ പൊതുപ്രവേശ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മേയ് 13 വരെ സ്വീകരിക്കും. അപേക്ഷ www.imu.edu.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷാ ഫീസ് 1000 രൂപയാണ്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 700 രൂപ മതി.കോഴ്സുകള്‍ ഇന്ത്യന്‍ മാരിടൈം വാഴ്സിറ്റിയുടെ കാമ്ബസുകളില്‍ നടത്തുന്ന കോഴ്സുകളും സീറ്റുകളും ചുവടെ: ഏറെ തൊഴില്‍ സാധ്യതയുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സുകള്‍ ഇവയാണ്.•കൊല്‍ക്കത്ത: ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് നാലുവര്‍ഷം: 286 സീറ്റുകള്‍.•മുംബൈ: ഡിപ്ളോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് ഒരുവര്‍ഷം: 80 സീറ്റുകള്‍, ബി.എസ്സി നോട്ടിക്കല്‍ സയന്‍സ്, 3 വര്‍ഷം: 185 സീറ്റുകള്‍ ബി.എസ്സി മാരിടൈം സയന്‍സ്, 3 വര്‍ഷം: 4 സീറ്റുകള്‍, ബി.ടെക്, മറൈന്‍ എന്‍ജിനീയറിങ്, നാലുവര്‍ഷം: 80 സീറ്റുകള്‍•ചെന്നൈ: ഡിപ്ളോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്, ഒരുവര്‍ഷം: 80 സീറ്റുകള്‍, ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ്, 3 വര്‍ഷം: 120 സീറ്റുകള്‍.•വിശാഖപട്ടണം: ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ഓഷ്യന്‍ എന്‍ജിനീയറിങ്, നാലുവര്‍ഷം: 40 സീറ്റുകള്‍, ബി.എസ്.സി ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍, 3 വര്‍ഷം: 40 സീറ്റുകള്‍.പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ •കൊല്‍ക്കത്ത: എം.ബി.എ ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്, 2 വര്‍ഷം, 15 സീറ്റുകള്‍.•ചെന്നൈ: എം.ബി.എ, പോര്‍ട്ട് ആന്‍ഡ്ഷിപ്പിങ് മാനേജ്മെന്‍റ് 2 വര്‍ഷം: 30 സീറ്റുകള്‍, എം.ബി.എ ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, 2 വര്‍ഷം: 45 സീറ്റുകള്‍.•വിശാഖപട്ടണം: എം.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്, 2 വര്‍ഷം: 20 സീറ്റുകള്‍, എം.ടെക് -ഡ്രപ്ളിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ്, 2 വര്‍ഷം: 20 സീറ്റുകള്‍.•കൊച്ചി എം.ബി.എ ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റ്ക്സ് മാനേജ്മെന്‍റ് 2 വര്‍ഷം: 30 സീറ്റുകള്‍, എം.സി.എ പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്മെന്‍റ്, 2 വര്‍ഷം: 30 സീറ്റുകള്‍പി.ജി ഡിപ്ളോമ കോഴ്സുകള്‍ •മുംബൈ -പി.ജി ഡിപ്ളോമ മറൈന്‍ എന്‍ജിനീയറിങ്, ഒരുവര്‍ഷം: 120 സീറ്റുകള്‍•കൊച്ചി -പി.ജി ഡിപ്ളോമ ഇന്‍ മറൈന്‍ എന്‍ജിനീയറിങ്, ഒരുവര്‍ഷം: 40 സീറ്റുകള്‍അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളുടെ കോഴ്സുകളും സീറ്റുകളും വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്.അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്കും എന്‍ജിനീയറിങ് കോഴ്സുകള്‍ക്കും എം.ടെക് കോഴ്സുകള്‍ക്കും പ്രത്യേകം പൊതുപരീക്ഷ നടത്തുന്നതാണ്. മള്‍ട്ടിപ്പ്ള്‍ ചോയ്സ് മാതൃകയിലാണ് പരീക്ഷ നടത്തുക. നെഗറ്റിവ് മാര്‍ക്ക് ഉണ്ടാവില്ല.അണ്ടര്‍ ഗ്രാജ്വേറ്റ് -പൊതുപ്രവേശ പരീക്ഷയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് കെമിസ്ട്രി, ഇംഗ്ളീഷ്, പൊതുവിജ്ഞാനം, അഭിരുചി മേഖലയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.എം.ബി.എ ഏജന്‍റ്സ് പരീക്ഷയില്‍ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ഡാറ്റാ ഇന്‍റര്‍പ്രട്ടേഷന്‍, വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ് മേഖലകളിലും എം.ടെക് ഏജന്‍റ്സ് പരീക്ഷയില്‍ ഇംഗ്ളീഷ്, ജനറല്‍ നോളജ്, ആപ്റ്റിറ്റ്യൂഡ്, മാത്തമാറ്റിക്സ്, ജനറല്‍ എന്‍ജിനീയറിങ് മേഖലകളിലും ചോദ്യങ്ങളുണ്ടാവും.എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി ഓണ്‍ലൈന്‍ കൗണ്‍സിലിങ് നടത്തിയാണ് സീറ്റ് അലോട്ട്മെന്‍റ്. അഫിലിയേറ്റ് ചെയ്ത കോളജുകളെ ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിന്‍െറ പരിധിയില്‍പ്പെടുത്തിയിട്ടില്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യതനേടുന്നവര്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ നേരിട്ട് പ്രവേശം തേടണം. പ്രവേശ യോഗ്യത ഡിപ്ളോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് പ്രവേശത്തിന് പ്ളസ്ടു/തുല്യപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ബി.എസ്.സി ബിരുദമെടുത്തവര്‍ക്കും 50 ശതമാനത്തില്‍ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ബി.എസ്സി നോട്ടിക്കല്‍ സയന്‍സ്, മാരിടൈം സയന്‍സ്, ബി.ടെക് മറൈന്‍ എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍, ഓഷ്യന്‍ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശത്തിന് പ്ളസ് ടു/തത്തുല്യപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം. എന്നാല്‍ ബി.എസ്സി ഷിപ് ബില്‍ഡിങ്, റിപ്പയര്‍ കോഴ്സ് പ്രവേശത്തിന് പ്ളസ് ടു/തുല്യ പരീക്ഷയില്‍ ഇതേ വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് നേടി വിജയിച്ചാല്‍ മതി. പട്ടികജാതി വര്‍ഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവുണ്ട്. ബി.എസ്സി നോട്ടിക്കല്‍ സയന്‍സ്, മാരിടൈം സയന്‍സ് കോഴ്സുകള്‍ക്ക് വാര്‍ഷിക ട്യൂഷന്‍ ഫീസ് ആണ്‍കുട്ടികള്‍ക്ക് രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപയും പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയുമാണ്. ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് വാര്‍ഷിക ട്യൂഷന്‍ഫീസ് ആണ്‍കുട്ടികള്‍ക്ക് രണ്ടുലക്ഷത്തി ഇരുപത്തി അയ്യായിരവും പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷത്തി നാല്‍പത്തി അയ്യായിരവും പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷത്തി നാല്‍പത്തി അയ്യായിരവും ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാര്‍ഷിക ട്യൂഷന്‍ ഫീസ് രണ്ടുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുമാണ്.ബി.എസ്സി ഷിപ് ബില്‍ഡിങ് ആന്‍ഡ് റിപ്പയറിങ് ആഹാരം ഉള്‍പ്പെടെ വാര്‍ഷിക ട്യൂഷന്‍ ഫീസ് രണ്ടുലക്ഷം രൂപയാണ്. വിശദ വിവരങ്ങള്‍ www.im4.edu.in വെബ്സൈറ്റില്‍ ലഭിക്കും. തൊഴില്‍ സാധ്യതകള്‍ കപ്പലുകളിലും മറ്റും ആകര്‍ഷകമായ ശമ്ബളത്തില്‍ മികച്ച കരിയറിലത്തൊന്‍ അനുയോജ്യമായ കോഴ്സുകളാണിത്. നോട്ടിക്കല്‍ സയന്‍സും മാരിടൈം സയന്‍സും പഠിച്ച്‌ നാവിഗേറ്റര്‍ അഥവാ കപ്പിത്താന്മാരാകാം. കപ്പല്‍ നിര്‍മാണമേഖലയില്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സാണ് ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിയറിങ്ങും ബി.എസ്സി ഷിപ് ബില്‍ഡിങ് ആന്‍ഡ് റിപ്പയറും. ഷിപ്പ് എന്‍ജിനീയറാകാനുള്ള പ്രഫഷനല്‍ കോഴ്സാണ് ബി.ടെക് മറൈന്‍ എന്‍ജിനീയറിങ്.കപ്പലുകളിലെ ചരക്കിറക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലകളിലും മറ്റും എക്സിക്യൂട്ട്/മാനേജീരിയല്‍ തസ്തികകളില്‍ തൊഴില്‍ നേടാനുതകുന്നതാണ് എം.ബി.എ ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ലോജിസ്റ്റിക് മാനേജ്മെന്‍റ്. പോര്‍ട്ട് ഷിപ്പിങ് മാനേജ്മെന്‍റ് പഠനത്തിലൂടെ തുറമുഖങ്ങളിലും മര്‍ച്ചന്‍റ് നേവിയിലുമൊക്കെ മികച്ച കരിയറിലത്തൊനാകും.

Share: