ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍: 100 ഒഴിവുകൾ

477
0
Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , മഥുര റിഫൈനറിയില്‍ വിവിധ തസ്തികകളിലുള്ള 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 തസ്തികയിലാണ് ഒഴിവ്.
പ്രൊഡക്ഷന്‍ (34), പവര്‍ ആന്‍ഡ് യൂട്ടിലിറ്റി (10), ഇലക്ട്രിക്കല്‍(22), മെക്കാനിക്കല്‍ (17), ഇന്‍സ്ട്രുമെന്‍േറഷന്‍ (11), ഫയര്‍ ആന്‍ഡ് സേഫ്റ്റി (6) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് (പ്രൊഡക്ഷന്‍): കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/ബി.എസ്സി മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (പവര്‍ ആന്‍ഡ് യൂട്ടിലിറ്റി): മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/ബോയ്ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും.
മെട്രിക്കുലേഷനും ഫിറ്റര്‍ തസ്തികയില്‍ ഐ.ടി.ഐയും ബോയ്ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും/ബി.എസ്സി (പി.സി.എം), ബോയ്ലര്‍ ട്രേഡില്‍ അപ്രന്‍റിസ്ഷിപ് ട്രെയ്നിങ്ങുമുള്ളവര്‍ക്കും അപേക്ഷിക്കാം. ഡിപ്ളോമക്കാര്‍ക്ക് ഒരു വര്‍ഷത്തെ പരിചയം ആവശ്യമാണ്.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (മെക്കാനിക്കല്‍): മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/മെട്രിക്കുലേഷനും ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐയും, ഒരു വര്‍ഷത്തെ പരിചയം.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (ഇന്‍സ്ട്രുമെന്‍േറഷന്‍): ഇന്‍സ്ട്രുമെന്‍േറഷന്‍/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോളില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് -4 (ഫയര്‍ ആന്‍ഡ് സേഫ്റ്റി): എന്‍.എഫ്.എസ്.സി നാഗ്പുരില്‍നിന്നോ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നോ സബ് ഓഫിസേഴ്സ് കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
പ്രായപരിധി: 2016 സെപ്റ്റംബര്‍ 30 അടിസ്ഥാനത്തില്‍ 18നും 30നുമിടയില്‍. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്/കായിക ക്ഷമത പരിശോധന/വൈദ്യപരിശോധന/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍.
അപേക്ഷാ ഫീസ്: 150 രൂപ. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടക്കാം. എസ്.സി/എസ്.ടി/വിമുക്ത ഭടന്മാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 22 വരെ അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്ക് : www.iocl.com

Share: