ആര്‍മിയില്‍ 201 ഒഴിവുകള്‍

Share:

ഇന്ത്യന്‍ ആര്‍മിയില്‍ ഗ്രൂപ് സി വിഭാഗത്തില്‍ 201 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 ഫീല്‍ഡ് ഓര്‍ഡനന്‍സ് ഡിപ്പോ, 15 ഫീല്‍ഡ് അമ്യൂണേഷന്‍ ഡിപ്പോ, നോര്‍തേണ്‍ കമാന്‍ഡ് വെഹ്കിള്‍ ഡിപ്പോ, ഓര്‍ഡനന്‍സ് ട്രാന്‍സിറ്റ് ഗ്രൂപ്, 39 മൗണ്ടന്‍ ഡിവിഷന്‍ ഓര്‍ഡനന്‍സ് യൂനിറ്റ്, 10 ഇന്‍ഫന്‍ററി ഡിവിഷന്‍ ഓര്‍ഡനന്‍സ് യൂനിറ്റ്, 25 ഇന്‍ഫന്‍ററി ഡിവിഷന്‍ ഓര്‍ഡനന്‍സ് യൂനിറ്റ് എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.
ഫയര്‍മാന്‍ (മൂന്ന്), ടെലി ഓപറേറ്റര്‍ ഗ്രേഡ്-2 (ഒന്ന്), ട്രേഡ്സ്മാന്‍-മാറ്റ് (171), സഫായ്വാല (രണ്ട്), സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍(രണ്ട്), എല്‍.ഡി.സി (11), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2 (ഒന്ന്), മെറ്റീരിയല്‍ അസിസ്റ്റന്‍റ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: ഫയര്‍മാന്‍, ടെലി ഓപറേറ്റര്‍ ഗ്രേഡ് -2, ട്രേഡ്സ്മാന്‍ (മാറ്റ്), സഫായ്വാല, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, എല്‍.ഡി.സി, സ്റ്റെനോ ഗ്രേഡ്-2 തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് 18നും 25നുമിടയിലായിരിക്കണം പ്രായം. ഒ.ബി.സിക്ക് മൂന്നുവര്‍ഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഇളവ് ലഭിക്കും.
മെറ്റീരിയല്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18നും 27നുമിടയില്‍ പ്രായം വേണം. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/ എസ്.ടിക്ക് അഞ്ച് വര്‍ഷവും ഇളവ് ലഭിക്കും.
ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ്, ജനറല്‍ ഇംഗ്ളീഷ്, ജനറല്‍ അവയര്‍നെസ് വിഭാഗത്തില്‍നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ജനറല്‍ ഇന്‍റലിജന്‍സ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് വിഭാഗത്തില്‍നിന്ന് 25 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ വീതവും മറ്റ് വിഭാഗത്തില്‍നിന്ന് 50 മാര്‍ക്കിന്‍െറ ചോദ്യവുമുണ്ടായിരിക്കും. രണ്ടു മണിക്കൂറാണ് സമയം.
ഫയര്‍മാന്‍, ടെലി ഓപറേറ്റര്‍, ട്രേഡ്സ്മാന്‍ മാറ്റ്, സഫായ്വാല, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ അപേക്ഷകര്‍ക്ക് 10ാം ക്ളാസ് നിലവാരത്തിലുള്ള ചോദ്യങ്ങളും എല്‍.ഡി.സി, സ്റ്റെനോഗ്രാഫര്‍ അപേക്ഷകര്‍ക്ക് പ്ളസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളും മെറ്റീരിയല്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക്  ഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. indianarmy.nic.in -ല്‍ ലഭിക്കുന്ന അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  Commandant, 15 FAD, PIN : 909715, C/o 56 APO എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്ന്.

Share: