ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ താത്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ ഓഫീസറുടെ (ആയുര്‍വേദ) തസ്തികയില്‍ അവധി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഗവ. അംഗീകൃത ബി.എ.എം.എസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 28ന് രാവിലെ 10നും രണ്ട് മണിയ്ക്കും ഇടയില്‍ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിന് സമീപത്തെ ആരോഗ്യഭവനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഭാരതീയ ചികിത്സാ വകുപ്പ്) കൂടിക്കാഴ്ച നടത്തും.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിനെത്തെണം. ഫോണ്‍: 0471 2320988