ആത്മപരിശോധന

773
0
Share:

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഒരാത്മപരിശോധനയിലൂടെ ഉത്തരം കണ്ടെത്തുക.
ഓരോ ചോദ്യത്തിനും ഒരു മാർക്കുവീതം. നിങ്ങൾക്ക് ലഭിക്കുന്ന മാർക്ക് 15 നും 20 നും മദ്ധ്യേ എങ്കിൽ മറ്റുള്ളവരോട് യഥായോഗ്യം പെരുമാറാൻ നിങ്ങൾക്ക് അറിയാം. 10 നും 15 നും മദ്ധ്യേ എങ്കിൽ പെരുമാറ്റരീതിയിൽ കുറേകൂടി ശ്രദ്ധിക്കുക. 10 ന് താഴെ എങ്കിൽ സമൂഹവുമായി സഹകരിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒരു പരാജയമാണ്.

1) സുഹൃത്തിനോട് ഒരാൾ തനിക്ക് താല്പര്യമുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അയാൾക്ക് അതു കേൾക്കുന്നതിൽ എത്രത്തോളം താല്പര്യമുണ്ട് എന്ന് ശ്രദ്ധിക്കേണ്ടതില്ല.

ശരി/തെറ്റ്
2) മറ്റുള്ളവരോട് വിദ്വേഷം തോന്നുമ്പോഴും  ആത്മസംയമനം പാലിക്കുന്നതാണ് ബുദ്ധി.

ശരി/തെറ്റ്
3) മറ്റുള്ളവരുടെ സംഭാഷണങ്ങളിൽ വൈകല്യം കണ്ടെത്തുമ്പോൾ നാം അത് തിരുത്തിക്കൊടുക്കണം.

ശരി/തെറ്റ്

4) അപരിചിതരുമായി സംസാരിക്കുമ്പോൾ  അവരെ സന്തോഷിപ്പിക്കുന്നതിനായി നാം ഒരു തമാശക്കാരനായി മാറണം.

ശരി/തെറ്റ്
5) ഒരാളുമായി പരിചയപ്പെടുന്ന അവസരത്തിൽ അയാളുടെ പേര് മനസ്സിലാക്കാൻ കഴിയാതെ വന്നാൽ വീണ്ടും പേര് ചോദിക്കും.

ശരി/തെറ്റ്
6) ഒരു വ്യക്തി മാന്യനാകുന്നത് ഒരിക്കലും അയാൾ ഫലിതത്തിൻറെ കേദ്രബിന്ദുവാകുന്നതിലൂടെ അല്ല.

ശരി/തെറ്റ്
7) മറ്റുള്ളവർ പരിഹസിക്കുകയോ കബളിപ്പിക്കുകയോ ചെയ്യാതിരിക്കാൻ നാം എപ്പോഴും ജാഗരുകരായിരിക്കണം.

ശരി/തെറ്റ്
8) ഒരാൾ തമാശയോടെ സംസാരിക്കുമ്പോൾ അതിന് ഗൗരവപൂർവ്വവും വസ്തുനിഷ്ഠവുമായ മറുപടി നൽകണം.

ശരി/തെറ്റ്
9) നമ്മൾ സുഹൃത്തുക്കളെ സഹായിക്കണം. കാരണം ഒരിക്കൽ സുഹൃത്തുക്കളുടെ സഹായം വേണ്ടിവരുന്ന അവസരം നമുക്കും ഉണ്ടാകും.

ശരി/തെറ്റ്
10) മറ്റുള്ളവർക്ക് അധികം സഹായം ചെയ്യാൻ പാടില്ല. കാരണം അധികമാളുകൾ അതിനെ മാനിക്കില്ല.

ശരി/തെറ്റ്
11) മറ്റുള്ളവർ നമ്മെ ആശ്രയിക്കുന്നതാണ് നാം അവരെ ആശ്രയിക്കുന്നതിനേക്കാൾ നന്ന്.

ശരി/തെറ്റ്
12) ഒരു യഥാർത്ഥ സുഹൃത്ത് അയാളുടെ സൗഹൃദം ആഗ്രഹിക്കുന്നവരെ സഹായിക്കും.

ശരി/തെറ്റ്
13) മറ്റുള്ളവർ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യത്തക്ക രീതിയിലായിരിക്കണം നമ്മുടെ ഓരോ കാൽവയ്‌പും.

ശരി/തെറ്റ്
14) ഒരു പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഒരിക്കൽ കേട്ട ഫലിതം തന്നെ വീണ്ടുമൊരാൾ പറയാൻ തുടങ്ങുകയാണെങ്കിൽ അതു തടയണം.

ശരി/തെറ്റ്
15) ഒരു പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഒരിക്കൽ കേട്ട ഫലിതം തന്നെ വീണ്ടുമൊരാൾ പറയാൻ തുടങ്ങുമ്പോൾ ക്ഷമയോടെ കേട്ടിരിക്കുകയും ആത്മാർത്ഥമായി ചിരിക്കുകയും വേണം.

ശരി/തെറ്റ്
16) ഒരു സുഹൃത്ത് നിങ്ങളെ വീട്ടിലേയ്ക്ക് ക്ഷണിക്കുമ്പോൾ സിനിമയ്ക്കു പോകുവാനാണ് നിങ്ങൾക്കു താൽപ്പര്യം എന്ന സത്യം തുറന്നു പറയുന്നതിനു പകരം ഇപ്പോൾ തലവേദന എടുക്കുന്നെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം പറഞ്ഞോ സംഗതി ഒഴിവാക്കുന്നതാണ് നല്ലത്.

ശരി/തെറ്റ്
17) ഒരു നല്ല സുഹൃത്ത് അയാളുടെ അടുത്ത ആളുകളെല്ലാം നന്മമാത്രമേ ചെയൂ എന്നു കരുതുന്നു. യഥാർത്ഥത്തിൽ അവരിൽനിന്നൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും.

ശരി/തെറ്റ്
18) മറ്റൊരാളുടെ അഭിപ്രായമനുസരിച്ച് എപ്പോഴും തന്റെ ചിന്താഗതികൾ മാറ്റികൊണ്ടിരിക്കരുത്.

ശരി/തെറ്റ്

19 ) ഒരാളിനോട് ഇഷ്ടക്കേടുണ്ടെങ്കിലും അത്  മറന്ന് സന്തോഷത്തോടെ പെരുമാറണം

ശരി/തെറ്റ്

20 ) ഒരാളിനെ ഇഷ്ടമല്ലെങ്കിൽ അത് തുറന്ന് പറഞ്ഞു അയാളിൽനിന്ന് അകന്ന് നിൽക്കണം ശരി/തെറ്റ്

ഉത്തരം

1. തെറ്റ് 2. ശരി 3. തെറ്റ് 4. തെറ്റ് 5. ശരി 6. ശരി
7. ശരി 8. തെറ്റ് 9. തെറ്റ് 10. തെറ്റ് 11. ശരി 12. ശരി
13. ശരി 14. തെറ്റ് 15. ശരി 16. തെറ്റ് 17. ശരി 18. ശരി 19. ശരി 20. തെറ്റ്

Share: